20 April Saturday

പി ശ്രീകലയുടെ കവിതാസമാഹാരം "പെയ്‌തൊഴിയുമ്പോള്‍' പ്രകാശനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Monday Nov 7, 2022

ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച പി ശ്രീകലയുടെ കവിതാസമാഹാരം 'പെയ്‌തൊഴിയുമ്പോള്‍' റൈറ്റേഴ്‌സ് ഹാളില്‍വെച്ച് പ്രകാശനം ചെയ്‌തു. എഴുത്തുകാരന്‍ കെ പി രാമനുണ്ണിയില്‍ നിന്നും കെ ജയദേവന്‍ പുസ്‌തകം ഏറ്റുവാങ്ങി. വി എസ് ബിന്ദു മുഖ്യതിഥിയായ ചടങ്ങില്‍ ഷാബു കിളിത്തട്ടില്‍ പുസ്തക പരിചയം നടത്തി. ഷാര്‍ജ മാസ്സ്, ദുബായ്, ഓര്‍മ എന്നീ സംഘടനകളുടെ രക്ഷധികാരികള്‍, എന്‍ കെ കുഞ്ഞഹമ്മദ് ഹമീദ്, ഓര്‍മ സെക്രട്ടറി അനീഷ് മണ്ണാര്‍ക്കാട്, മാസ്സ് സെക്രട്ടറി മനു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രണയം/ ലൈംഗികത/ സ്ത്രീപുരുഷ ബന്ധങ്ങള്‍/ സാമൂഹ്യബന്ധങ്ങള്‍/  പ്രകൃതി/ ജീവലോകം എന്നിങ്ങനെ ബഹുമുഖമായ ഇടങ്ങളെയാണ് ശ്രീകലയുടെ പെയ്‌തൊഴിയുമ്പോള്‍ വിശകലനം ചെയ്യുന്നത്. സങ്കീര്‍ണമായ വിഷയങ്ങളെ അയത്‌നലളിതമായി ചിരപരിചിതമായ ബിംബങ്ങളുപയോഗിച്ച് ആവിഷ്‌കരിക്കുന്നുവെന്നതാണ് ഈ സമാഹാരത്തിന്റെ പ്രത്യേകത. പരമ്പരാഗത കാവ്യശീലങ്ങളില്‍നിന്നും ബോധപൂര്‍വ്വമായി വിട്ടുനില്‍ക്കുന്ന ഇതിലെ കവിതകള്‍ ഇന്നോളം അവസാനിക്കാത്ത പ്രതീക്ഷകളുടെ നവലോകത്തെയാണ് അനാവരണം ചെയ്യുന്നത്. ഹാള്‍ നമ്പര്‍ 7-ല്‍ ZD-15ലാണ് ചിന്ത പവലിയന്‍. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ മേള 2022 നവംബര്‍ 13 വരെയുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top