23 April Tuesday

പൊട്ടക്കണ്ണാടിയിലെ വസന്തം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018

അഭിലാഷ് മേലേതില്‍

അഭിലാഷ് മേലേതില്‍

ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിലെ "ബൂം" കാലഘട്ടത്തിന്റെ തൊട്ട് മുന്നേയുള്ള സമയങ്ങളിൽ അതിനു വേദിയൊരുക്കിയ എഴുത്തുകാരിൽ പ്രധാനിയാണ് 2009-ൽ അന്തരിച്ച യുറുഗ്വേയൻ നോവലിസ്റ്റ് മരിയോ ബെനെഡിറ്റി(Mario Benedetti, 1920-2009). ബെനെഡിറ്റിയുടെതായി 1982-ൽ പുറത്തു വന്ന നോവലാണ് "Springtime in a Broken Mirror". തൊണ്ണൂറിലധികം പുസ്തകങ്ങൾ, കഥയും നോവലും കവിതയുമടക്കം, എഴുതിയിട്ടുള്ള ബെനെഡിറ്റിയുടെ പുസ്തകങ്ങൾ ഇംഗ്ലീഷിൽ വന്നത് കുറച്ചു വൈകിയാണ്(ട്രൂസ് എന്ന നോവൽ 2015-ൽ വന്നു). ഈ വർഷം പുതിയ പെൻഗ്വിൻ ക്ലാസ്സിൿസ് സീരീസിന്റെ ഭാഗമായി പുറത്തുവന്നുകൊണ്ടിരിയ്ക്കുകയാ

ണ് "Springtime" അടക്കമുള്ള പല എഴുത്തുകാരുടെയും അപ്രശസ്ത രചനകൾ (Doblin, Tsushima, Simenon അങ്ങനെ പലരുമുണ്ട് ഈ സീരീസിൽ). 1973-ൽ യുറുഗ്വേയിലെ പട്ടാള അട്ടിമറിയ്ക്കുശേഷം, സ്വയം ഒരു വിപ്ലവകാരിയായ ബെനെഡിറ്റി തന്നെ പതിമൂന്നുവർഷത്തെ വിദേശ വാസത്തിലായിരുന്നു. ആ അനുഭവങ്ങളുടെ കൂടെ പശ്ചാത്തലമുണ്ട് ഈ നോവലിന്.

"Springtime" തുടങ്ങുന്നത് പെസോവയുടെ ഒരു കവിതാ ശകലത്തോടെയാണ് ("നാളെയാണ് ഞാൻ മരിയ്ക്കുന്നതെങ്കിൽ, അതിനടുത്ത ദിവസം വസന്തവും വന്നെങ്കിൽ, ഞാൻ സന്തോഷത്തോടെത്തന്നെ മരിയ്ക്കും, കാരണം വസന്തം മറ്റന്നാളിങ്ങെത്തുമല്ലോ" - ഏകദേശ പരിഭാഷ). രാഷ്ട്രീയ പ്രവാസം(exile) എന്ന അവസ്ഥയെ, പ്രതീക്ഷാനിർഭരമായി സൂചിപ്പിയ്ക്കുകയാണ് എഴുത്തുകാരൻ ഇവിടെ. ഇതിലെ എല്ലാ കഥാപാത്രങ്ങളും, സാന്റിയാഗോ എന്ന തടവുകാരനൊഴികെ, (പ്രധാനമായും അഞ്ചുപേർ) സ്വരാജ്യം വിട്ടവരാണ് - സാന്റിയാഗോ യുറുഗ്വേയിൽ തന്നെ തടവിലാണ്, ബാക്കിയുള്ളവർ, രാജ്യം വിട്ടതിനുശേഷം, അർജന്റീനൻ തലസ്ഥാനത്ത് അയാളെ കാത്തിരിയ്ക്കുകയും ജീവിതം കരുപ്പിടിപ്പിയ്ക്കാൻ നോക്കുകയുമാണ്. അവരോരുത്തർക്കും ഭാവിജീവിതത്തിനെപ്പറ്റി പ്രതീക്ഷകളുണ്ട്. വിപ്ലവത്തെക്കുറിച്ചുമുണ്ട്. എന്നാൽ ആശയവും വ്യക്തിഗത വികാരങ്ങളും തമ്മിൽ ചേർച്ചയില്ല, അഥവാ ഇത്തരം ഒരു ജീവിതത്തിൽ ഇവ രണ്ടും തമ്മിൽ ബാലൻസ് ചെയ്യുന്നതിലെ പ്രയാസങ്ങൾ അവരോരുത്തരും അനുഭവിയ്ക്കുന്നു. സാന്റിയാഗോ ജയിലിൽ നിന്ന് സ്നേഹം നിറച്ച എഴുത്തുകൾ ഭാര്യയും സഖാവുമായ ഗ്രാസിയേലയ്ക്ക് അയച്ചുകൊണ്ടിരിയ്ക്കുന്നു. അവർക്ക്‌ ഒൻപതു വയസ്സായ മകളുമുണ്ട് (ബിയാട്രീസ്). നോവൽ പുരോഗമിയ്ക്കുന്നത് ഇവരുടെയെല്ലാം ആത്മഗതങ്ങളായും അല്ലാതെയുമുള്ള ചെറു കുറിപ്പുകളിലൂടെയാണ്. സാന്റിയാഗോയുടെ അച്ഛനാണ് (റഫായേൽ) മറ്റൊരു കഥാപാത്രം. പിന്നെ അവരുടെ സഖാവും അടുത്ത സുഹൃത്തുമായ റൊളാൻഡോ. ഇത് കൂടാതെ നോവലിസ്റ്റ് തന്നെ കഥാപാത്രമായി വരുന്ന എഴുത്തുകളുമുണ്ട്. കഥ മുന്നോട്ടു നീങ്ങവേ ഗ്രാസിയേല തന്റെ ക്ലറിക്കൽ ജോലിയിൽ കടുത്ത വിരസതയനുഭവിയ്ക്കുന്നു. എന്നാൽ അത് ജോലിയോട് മാത്രമുള്ള മടുപ്പല്ല. അവർ പതുക്കെ ഭർത്താവിൽ നിന്നകലുകയാണ്. സദാ സഹായത്തിനുള്ള ദമ്പതികളുടെ കുടുംബ സുഹൃത്തുമായ റൊളാൻഡോയോടാണ് അവർ പ്രേമത്തിലാകുന്നത്. എന്നാൽ സാന്റിയാഗോയെ ഒരു സഖാവ് എന്ന നിലയിൽ അപ്പോഴും അവർ ഇഷ്ടപ്പെടുകയും ബഹുമാനിയ്ക്കുകയൂം ചെയ്യുന്നുണ്ട്. സംശയം തീർക്കാനായി അവർ ഭർത്താവിന്റെ അച്ഛനെ പോയി കാണുന്നു. അയാൾ അവർക്ക് ഇഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യാനുള്ള ഉപദേശമാണ് നൽകുന്നത്. മകൻ അതെങ്ങനെ നേരിടും എന്ന വ്യാകുലത അയാൾക്കുണ്ട്. എന്നാൽ പ്രിയപ്പെട്ട മരുമകളെ അയാൾക്ക്‌ മനസ്സിലാകുന്നുമുണ്ട്.

Exile എന്ന അവസ്ഥയെ പല രീതിയിൽ മനസ്സിലാക്കിയ ആളാണ് റഫായേൽ. “Back there I had always taken the same route home. And that was the thing I missed, being here. People don’t understand that sort of nostalgia.” - ഒരിടത്ത് അയാൾ പറയുകയാണ്. “The route I took back home. It soothes you, gives you peace of mind to know what’s coming next, to know what’s round every corner, after every streetlamp, every newspaper kiosk. Here, on the other hand, when I first set out walking, everything took me by surprise. And all that surprise made me weary”.

അയാളുടെ പേരക്കുട്ടിയായ ബിയാട്രീസിന്റെതാണ് നോവലിലെ ഏറ്റവും കൗതുകകരമായ സംഭാഷണങ്ങൾ. ഒരിയ്ക്കൽ അച്ഛൻ എന്തിനാണ് ജയിലിൽ പോയതെന്ന് മകൾ അമ്മയോട് ചോദിയ്ക്കുന്നു.

“Because he’s a man with political ideas.’
‘Are you a woman with political ideas?”
“Yes, to some extent, but I’ve a long way to go.’
‘To go where?’
‘To be like your father, for example.’
‘Is he in jail because of his political ideas?’
‘Not exactly. More for his political actions.’
‘Do you mean he killed somebody?’
‘No, Beatriz, he didn’t kill anyone. There are other political actions.”

മറ്റൊരിടത്ത് അവളുടെ ആത്മഗതം :-

“This country is bigger than mine, mainly because mine is so tiny. In this country live my Grandpa Rafael and my mum Graciela. And millions more. It’s very nice to know one lives in a country with many millions...... I say that it’s a shame that among the millions of people in this country, for example, my father isn’t one of them.”

റൊളാൻഡോ പറയുന്ന ഒരു വാചകത്തിന്റെ (അതിൽ "pollution" എന്നുണ്ട് ) അർത്ഥം തേടി നടന്ന് ബിയാട്രീസ് semen എന്ന വാക്കിലെത്തിച്ചേരുന്നു. ബിയാട്രീസിനെപ്പറ്റി പിന്നീട് അമ്മ അമ്മായിഅച്ഛനോടു പറയുന്നത് മകൾക്ക് തന്റെ പുതിയ ബന്ധത്തെക്കുറിച്ചറിയാമെന്നാണ്, അതിന്റെ സൂചനയാണ് മേലെ. Amnesty “is like a holiday that’s going to spread through the whole country” എന്നാണ് അവൾ മറ്റൊരു കുറിപ്പിൽ പറയുന്നത്. “Freedom means many things. For example, if you’re not a prisoner, it’s said you are free, which means at liberty. But my father is in prison, and yet he is at Liberty, because that’s the name of the prison he’s been in for many years now. Uncle Rolando says that’s an example of irony. ” എന്നൊരു വാചകം അവളുടേതായി നോവലിന്റെ തുടക്കത്തിലുണ്ട്. ഇതുപോലെയുള്ള ചെറിയ രംഗങ്ങളിലാണ് ലളിതമായ ആഖ്യാനമുള്ള നോവലിന്റെ ശക്തിയിരിയ്ക്കുന്നത്.

സാന്റിയാഗോയുടെ തകർച്ച പതുക്കെയാണ്. ആത്മഭാഷണങ്ങളായതിനാൽ വായനക്കാരൻ പതുക്കെയാണ് ഈ മാറ്റം മനസ്സിലാക്കുക. “Getting news from you is like opening a window. But not yet like opening a door. Maybe I’ve used that word door too often, but you have to understand, it’s almost an obsession; more so, even though you may not believe it, than the word bar. The bars are there, they’re a real, unavoidable presence in all their dreary magnitude.” എന്നൊക്കെ ആരംഭിയ്ക്കുന്ന അയാളുടെ കുറിപ്പുകൾ, പിന്നെ സ്വയം വിലയിരുത്തലുകളിലേയ്ക്കും - “When you’ve no choice but to stay in one place, you build up incredible mental agility. You can stretch out in the present as much as you like, or dizzily pitch yourself into the future, or you can slide into reverse: that’s dangerous, though, because it’s where your memories are, all of them:" - ആ വഴി, അവസാനഭാഗങ്ങളിലെ ശിഥിലമായ കുറിപ്പുകളിലേയ്ക്കും മാറുന്നു. അയാൾ സന്തോഷത്തോടെ ചിലവഴിച്ച ഒരൊഴിവുകാലത്തെക്കുറിച്ചു ഭാര്യയ്ക്കെഴുതുന്നുണ്ട്. അത് കഴിഞ്ഞു ഏതോ രഹസ്യ വഴിയ്ക്ക് അച്ഛനെത്തിച്ച ഒരു കത്തിൽ(ജയിലിൽ സെൻസറിങ്ങ് ഉണ്ട്) അയാൾ പണ്ട് ചെയ്ത ഒരു ക്രൂരകൃത്യം ആദ്യമായി വെളിപ്പെടുത്തുന്നു. ജയിൽമോചനമെടുത്തെത്തി നിൽക്കുമ്പോഴാണ് ഇതെഴുതുന്നത് എന്നത് അയാളുടെ മാനസിക നിലയെ കാണിയ്ക്കുന്നു. ഇതൊക്കെ ചെയ്യുമ്പോഴും ഭാര്യയെ സംബന്ധിയ്ക്കുന്ന സത്യം അയാൾ അപ്പോഴും അറിഞ്ഞിട്ടില്ലെന്നതുമുണ്ട്. ഈ എഴുത്തുകൾ അവസാനഭാഗങ്ങളിൽ ദീർഘവും തിരക്കിട്ട് എഴുതിയ പോലെയുമായി അവസാനിയ്ക്കുന്നു.

"Exiles" എന്നുപേരുള്ള കുറിപ്പുകളിൽ, പ്രവാസകാലത്തു കണ്ടുമുട്ടിയ നിറക്കൂട്ടുള്ള കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നുണ്ട് (ഈ ഭാഗങ്ങളിലെ എഴുത്ത് ഇറ്റാലിക്സിലാണ്) എഴുത്തുകാരൻ. അതിലൊന്നിൽ ഒരു സഖാവിന്റെ മരണത്തെക്കുറിച്ചു ഇങ്ങനെ പറയുന്നു - “Death, that natural conclusion, that obligatory ending, always involves a sense of return. A return to the nourishing homeland; return to the womb of clay, our clay, which will never be the same as any other clay in the world. Death in exile seems like the negation of this return, and is, perhaps, its darkest side.” പ്രവാസത്തിന്റെ ഏറ്റവും ഭീകരമായ, ക്രൂരതതയാർന്ന അവസ്ഥയാണ് ഇത്. HIsham Matar - ന്റെ "The Return" എന്ന നോവലിൽ ലിബിയൻ കടൽത്തീരത്ത് തണ്ണിമത്തൻ കഴിയ്ക്കുന്ന സ്വപ്‍നം കാണുന്ന നായകനുണ്ട് (“In the car driving away from Ajdabiya, towards Benghazi and its coast, I realized that I have been carrying within me all these years the child I once was, his particular language and details, his impatient and thirsty teeth wanting to dig into the cold flesh of a watermelon, waking up wondering only about one thing: “What is the sea like today? Is it flat as oil or ruffled white with the spit of waves?”) - ഒരു മനുഷ്യൻ സ്വാഭാവികമായി ചെയ്യുന്ന കാര്യങ്ങൾ പോലും നിഷേധിയ്ക്കപ്പെടുന്ന ഒരാളുടെ മാനസികാവസ്ഥ എന്താണ്? അതിൽ നിന്നുളവാകുന്ന നിരാശയും കോപതാപങ്ങളും അയാൾ എങ്ങനെ അതിജീവിയ്ക്കുന്നു? അതെല്ലാം കനപ്പെട്ട ചോദ്യങ്ങളാണ്. പൗരത്വം പോലും ജനിച്ച നാട്ടിൽ ചോദ്യം ചെയ്യപ്പെടുന്ന ഒരു രാജ്യത്ത് ജീവിയ്ക്കുന്ന നമുക്കും ഇത്തരം സാഹചര്യങ്ങളെ മനസ്സിലാക്കാനാകും. "Sprigntime" -ൽ, ഈ ഭാഗങ്ങളിൽ വന്നുപോകുന്ന വ്യത്യസ്ത നാടുകളിൽ നിന്നുള്ളവരുടെ അനുഭവങ്ങൾ, ചില വിവരണങ്ങളിലെ നർമ്മം എന്നിവ നോവലിന്റെ മൊത്തം അന്തരീക്ഷത്തെ ഉയർത്തുന്നതാണ്.

പശ്ചാത്തലം രാഷ്ട്രീയമാണെങ്കിലും വ്യക്തി ബന്ധങ്ങളിലാണ് എഴുത്തുകാരൻ ഊന്നുന്നത്. നോവലിന്റെ തുടക്കത്തിൽ ഏറെ പ്രിയപ്പെട്ട മകന് കത്തെഴുതാൻ കഴിയാതിരിയ്ക്കുന്ന അച്ഛനെ കാണാം. അതിനു പകരം ചെയ്യുന്നത് ആ കുടുംബത്തിന്റെ അത്താണിയാവുകയാണ്, അതിലൂടെ അയാൾ സ്വയം സമാധാനിപ്പിയ്ക്കുന്നു. “When they torture a person, kill him or not, they are also tormenting (even though they don’t lock them up, even if they just leave them defenceless and bewildered in their ravaged homes) that person’s wife, his parents, his children, damaging all of their relationships” - എന്നയാൾ ഒരിടത്തു ചിന്തിയ്ക്കുന്നുണ്ട്. സാന്റിയാഗോയുടെ കാര്യത്തിൽ അയാളുടെ യഥാർത്ഥ ശിക്ഷ കുടുംബത്തിന്റെ ശിഥിലീകരണമാണ്. ജീവിതം മുന്നോട്ടു പോകുന്നു എന്നതാണ് ഏതു സംഘർഷ/സമരങ്ങളുടെയും യഥാർത്ഥ ഫലം, വ്യക്തിതലത്തിൽ ഇത്തരം കാര്യങ്ങളിലെ ജയപരാജയങ്ങൾ പ്രവർത്തിയ്ക്കുന്നതിങ്ങനെയാണ് - എന്നാൽ ആ പ്രവർത്തിയിൽ ഏർപ്പെട്ടിരിയ്ക്കുന്നവർക്ക് Collective ആണ് പ്രധാനം. ഒന്ന് കയ്യെത്തിപ്പിടിയ്ക്കുമ്പോൾ മറ്റേതു കൈവിട്ടുപോകുന്നു. അല്ലെങ്കിലും നിങ്ങൾ ആഗ്രഹിയ്ക്കുന്ന രീതിയിൽ പുരോഗമിയ്ക്കുന്ന ഒന്നും വ്യക്തിജീവിതത്തിലില്ല. ഇതൊക്കെയായിട്ടും മനുഷ്യർ സമരമുഖങ്ങളിലേയ്ക്കു എടുത്തു ചാടുന്നു എന്നതാണ് കാര്യം. ആശയത്തിനു വേണ്ടി നിലകൊള്ളുക എന്നത് കേവലമായ നിലനിൽപ്പിനേക്കാളും മഹത്തരമാണ് എന്ന ആ ബോധമാണ് മനുഷ്യനെ മനുഷ്യനാക്കുന്നതും. പെസോവയുടെ കവിതാ ശകലത്തിന്റെ അർത്ഥവും ഇവിടെ മറ്റൊന്നല്ല.    

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top