28 March Thursday

'സാൻസ്ക്രിറ്റ് - സെൻസിബിലിറ്റി ആൻഡ് മോഡേണിറ്റി' പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Aug 26, 2022

ഡോ. പി. വി. രാമൻകുട്ടി എഴുതിയ 'സാൻസ്ക്രിറ്റ് - സെൻസിബിലിറ്റി ആൻഡ് മോഡേണിറ്റി' എന്ന ഗ്രന്ഥം വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ ആർട്ടിസ്റ്റ് എൻ. ബി. ലതാദേവിക്ക് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്യുന്നു. ഡോ. എം. മണിമോഹൻ, പ്രൊഫ. വി. ആർ. മുരളീധരൻ, ഡോ. പി. വി. രാമൻകുട്ടി എന്നിവർ സമീപം.

കാലടി> ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ സിൻഡിക്കേറ്റ് അംഗവും സംസ്കൃതം ജനറൽ വിഭാഗം അഡ്ജൻക്ട് പ്രൊഫസറുമായ ഡോ. പി. വി. രാമൻകുട്ടി എഴുതിയ 'സാൻസ്ക്രിറ്റ് - സെൻസിബിലിറ്റി ആൻഡ് മോഡേണിറ്റി' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ നിർവ്വഹിച്ചു. കാലടി മുഖ്യ ക്യാമ്പസിലെ സംസ്കൃതം ജനറൽ വിഭാഗത്തിൽ നടന്ന ചടങ്ങിൽ ചിത്രകല അധ്യാപികയും ഗ്രന്ഥത്തിന്റെ കവർ ഡിസൈനറുമായ ആർട്ടിസ്റ്റ് എൻ. ബി. ലതാദേവി ആദ്യ പ്രതി ഏറ്റുവാങ്ങി. പ്രൊഫ. വി. ആർ. മുരളീധരൻ അധ്യക്ഷനായിരുന്നു. സിൻഡിക്കേറ്റ് അംഗം ഡോ. എം. മണിമോഹൻ, ഡോ. പി. വി. രാമൻകുട്ടി ഡോ. കെ. ആർ. അംബിക, ഡോ. യമുന കെ., ഡോ. എം. എസ്. മുരളീധരൻപിളള, ഡോ. വി. കെ. ഭവാനി, ഡോ. എം. സത്യൻ, ഡോ. ജി. ശ്രീവിദ്യ, ഡോ. കെ. സി. രജിത അമ്പിളി എന്നിവർ സംസാരിച്ചു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top