26 April Friday

കോടിയേരിയുടെ ‘സഭാപ്രവേശം’ പ്രകാശനം ചെയ‌്തു

സ്വന്തം ലേഖകൻUpdated: Saturday Jul 6, 2019

തിരുവനന്തപുരം> സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണന്റെ  നിയമസഭാ ഇടപെടലും പ്രസംഗങ്ങളും കോർത്തിണക്കി ചിന്ത പബ്ലിഷേഴ‌്സ‌് പ്രസിദ്ധീകരിച്ച  സഭാ പ്രവേശം ( കോടിയേരിയുടെ ആദ്യ നിയമസഭ) എന്ന പുസ‌്തകം പ്രകാശനം ചെയ‌്തു. എകെജി  ഹാളിൽ നടന്ന ചടങ്ങിൽ സിപിഐഎം പൊളിറ്റ‌് ബ്യൂറോ അംഗം എസ‌് രാമചന്ദ്രൻപിള്ള കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന‌് കോപ്പി നൽകി പ്രകാശനം നിർവഹിച്ചു.

1982 മുതൽ 1987വരെ  കോടിയേരി  നിയമസഭയിൽ നടത്തിയ പ്രസംഗങ്ങളുടെയും ഇടപെടലുകളുടെയും സമാഹാരമാണിത‌്. രാഷ‌്ട്രീയ നയപരമായ പ്രശ‌്നങ്ങളും അഴിമതി വിരുദ്ധ നിലപാടുകളും വികസന പ്രശ‌്നങ്ങളും പൊലീസും ക്രമസമാധാന പ്രശ‌്നങ്ങളും വിദ്യാർഥി പ്രശ‌്നങ്ങളും ഇതിൽപെടും. കെ വി മധുവാണ‌്  പുസ‌്തകം തയ്യാറാക്കാൻ സഹായിച്ചത‌്.

ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായി. കോടിയേരി ബാലകൃഷ‌്ണൻ, എ വിജയരാഘവൻ, ബേബി ജോൺ, എം എം മണി, കെ രാധാകൃഷ‌്ണൻ, പി രാജീവ‌്, കെ എൻ ബാലഗോപാൽ, ആനാവൂർ നാഗപ്പൻ എന്നിവർ പങ്കെടുത്തു. എം വി ഗോവിന്ദൻ സ്വാഗതം പറഞ്ഞു. ചിന്ത പബ്ലിഷേഴ‌്സ‌് ജനറൽ മാനേജർ കെ ശിവകുമാർ പുസ‌്തകം പരിചയപ്പെടുത്തി.

തുടർന്ന‌് നടന്ന സിപിഐഎം മേഖലാ യോഗത്തിൽ പൊളിറ്റ‌്ബ്യൂറോ അംഗം എസ‌് രാമചന്ദ്രൻ പിള്ള, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top