20 April Saturday

സൗഹൃദമെന്ന കനൽ

അഭിലാഷ് മേലേതില്‍ Updated: Thursday Mar 8, 2018

അഭിലാഷ് മേലേതില്‍

അഭിലാഷ് മേലേതില്‍

1942-ൽ പുറത്തുവന്ന Sándor Márai-യുടെ നോവലാണ്  "Embers" ("The Candles Burn Down to the Stump" എന്ന്''ഹംഗേറിയനില്‍'', ഈ പേര് നോവലിന്റെ ആഖ്യാന രീതിയെ സൂചിപ്പിയ്ക്കുന്നതായി കാണാം). പിൽക്കാലത്ത്  അമേരിക്കയിലെ കാലിഫോർണിയയിൽ, ഏകാന്തതയിൽ, ആരാലുമറിയപ്പെടാതെ, കാൻസർ ബാധിതനായി ആത്മഹത്യ ചെയ്ത Márai, നാല്പതിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. നാസികളെ കഠിനമായി വിമർശിച്ചിരുന്നു അദ്ദേഹം. അമേരിക്കയിൽ എത്തിയ ശേഷം മാതൃഭാഷയിൽ എഴുതിയ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ മരണശേഷം മാത്രമാണ് പുറത്തുവന്നത്. അപ്പോഴേയ്ക്കും ജന്മനാട്ടിൽ പോലും വിസ്മൃതിയിലാണ്ട് പോയ ഈ കൃതികൾ കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിൽ ഇംഗ്ലീഷ്, മറ്റു യൂറോപ്പിയൻ ഭാഷകളിൽ എല്ലാം വീണ്ടും കാര്യമായി വായിയ്ക്കപ്പെടാൻ തുടങ്ങി. ഒറ്റവാചകത്തിൽ സൗഹൃദങ്ങളെപ്പറ്റിയുള്ള ഏറ്റവും സൂക്ഷ്മ കാഴ്ചയാണ്‌ ഈ നോവൽ എന്ന് പറഞ്ഞാൽ തെറ്റില്ല. നോവൽ ചരിത്രത്തിലെ ഏറ്റവും intense ആയ ഒറ്റയാൾ സംഭാഷണങ്ങളിലൊന്നാണ് ഈ നോവലിന്റെ ആത്മാവ്. നായകനായ വൃദ്ധകഥാപാത്രത്തിന്റെ പക്വതയേറിയ വിചാരവികാരങ്ങൾ പതിയെ വെളിപ്പെട്ടുന്നുവരുന്നത് കണ്ട്  വായനക്കാരൻ അത്ഭുതപ്പെടും.

ഒരു വനപ്രദേശത്തെ കൊട്ടാരത്തിൽ കഴിയുന്ന ഒരു ജനറൽ തന്റെ സുഹൃത്തിനെ കാത്തിരിയ്ക്കുന്നതായി കാണിച്ചാണ് നോവൽ തുടങ്ങുന്നത്. അച്ഛൻ തന്റെ ദരിദ്ര സുഹൃത്തിനെ എങ്ങനെയാണു സ്വന്തം ചിറകിൻ കീഴിൽ സംരക്ഷിച്ചു വളർത്തിയത് എന്ന് അയാൾ ഓർക്കുന്നു. കണിശക്കാരനായ പട്ടാള ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ. മകനും അവന്റെ സുഹൃത്തും അതുപോലെ തന്നെ വിജയകരമായ  ഔദ്യോഗിക ജീവിതങ്ങൾ നയിയ്ക്കണം എന്ന വാശിക്കാരനായിരുന്നു അയാൾ. എന്നാൽ മകന്റെ സുഹൃത്തിനു പുരുഷസങ്കൽപ്പങ്ങൾക്കു ചേരാത്ത, സംഗീതത്തിലും താൽപ്പര്യമുണ്ടെന്നത് അയാളെ നിരാശനാക്കി. മകനും അതതിശയമുണ്ടാക്കി. എന്നാൽ ഇതവരുടെ സൗഹൃദത്തിന് മങ്ങലേല്പിച്ചില്ല. സുഹൃത്ത് ഒരിയ്ക്കൽ തന്റെ ദരിദ്രമായ സാഹചര്യങ്ങൾ അയാൾക്ക് കാണിച്ചുകൊടുത്തു. അച്ഛനുമമ്മയും അർദ്ധദാരിദ്ര്യത്തിൽ കഴിഞ്ഞാണ് മകന്റെ പഠനവും മറ്റു സൗകര്യങ്ങളും  ഒരുക്കിക്കൊടുത്തിരുന്നത്. ഈ സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധവും പ്രത്യേകതകളുള്ളതായിരുന്നു. ഒരു പ്രായം വരെ തങ്ങളിരുവരും ബ്രഹ്മചര്യം കാത്തുസൂക്ഷിയ്ക്കും എന്നതുപോലെയുള്ള നിയമങ്ങൾ അവർ പാലിച്ചിരുന്നു. എന്നാൽ ജനറൽ, പാർട്ടികളിലും മറ്റും സമയം കഴിച്ചപ്പോൾ സുഹൃത്ത് സംഗീതത്തിന്റെ ലോകത്തായിരുന്നു.

ഇപ്പോൾ എഴുപതുകളിൽ എത്തിയ അയാൾ  ദശാബ്ദങ്ങൾക്കുശേഷം സുഹൃത്തിനെ കാണാൻ കാത്തിരിയ്ക്കുകയാണ്. അയാളുടെ ‌ഭാര്യയും മരിച്ചു കഴിഞ്ഞു. അയാളുടെ ആയ ഇപ്പോഴും അയാളുടെ കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് കൂടെയുണ്ട്. സുഹൃത്ത് അത്രയും കാലം അപ്രത്യക്ഷനായിരുന്നതിനു അയാൾ ഊഹിയ്ക്കുന്ന ചില കാരണങ്ങളുണ്ട്, അതിനെക്കുറിച്ചു ആയയ്ക്കും അറിയാം. സന്ദർശകരെ അനവധിക്കാലമായി നേരിൽ കാണാനിഷ്ടപ്പെടാത്ത അയാൾ, ഈയൊരു അതിഥിയെ കാര്യമായി സ്വീകരിയ്ക്കാൻ ഒരുങ്ങുകയാണ്. അവർ കണ്ടുമുട്ടിയതിനുശേഷമുള്ള ദീർഘമായ, ഏതാണ്ട് പുസ്തകത്തിന്റെ മുക്കാൽ ഭാഗത്തോളം വരുന്ന, ജനറലിന്റെ മിക്കവാറും ഒറ്റയ്ക്കുള്ള സംസാരമാണ് നോവലിന്റെ ഹൈലൈറ്റ്. അയാൾ എന്തോ രഹസ്യം വെളിപ്പെടുത്താൻ പോകുന്നെന്ന സൂചന ആദ്യഭാഗങ്ങളിൽ തന്നെയുണ്ട് (“And for every crumb of truth in any individual book, my memories provided a corresponding retort that human beings may learn everything they want about the true nature of relationships, but this knowledge will make them not one whit the wiser. And that is why we have no right to demand unconditional honor and loyalty from a friend, even when events have shown us that this friend was faithless.”). എന്നാൽ അതെന്തെന്നു നമ്മളറിയുന്നത് പതുക്കെയാണ്. ആ ദീർഘസമയത്തിൽ സൗഹൃദം എന്ന അനുഭവത്തെ നോവലിസ്റ്റ് ഈ കഥാപത്രത്തിലൂടെ ഇഴകീറി പരിശോധിയ്ക്കുകയാണ്. ഈ സംഭാഷണത്തിൽ പക്ഷെ അയാൾ ആദ്യം തന്നെ സൂചിപ്പിയ്ക്കുന്നുണ്ട് - തനിയ്ക്ക് ഈ പ്രായത്തിൽ ഒരു ഉത്തരം ആവശ്യമില്ല, പക്ഷെ അയാൾക്ക്‌ എല്ലാം പറഞ്ഞെ തീരൂ("We all of us must come to terms with what and who we are, and recognize that this wisdom is not going to earn us any praise, that life is not going to pin a medal on us for recognizing and enduring our own vanity or egoism or baldness or our potbelly."). അയാളുടെ സൂചനകൾ വ്യക്തമാണ് - എന്തോ ഒരു ചതി അയാളോട് ആത്മമിത്രമെന്നു കരുതിയ, അയാളുടെ വിരുന്നുകാരൻ ചെയ്തിട്ടുണ്ട്, അത് വ്യംഗത്തിലും അല്ലാതെയും അയാൾ പറയുകയാണ്. സുഹൃത്ത് നിശബ്ദനായി അയാൾ പറയുന്നത് കേട്ടിരിയ്ക്കുന്നു ("It is the moment when it is neither night nor day in man’s heart, because the wild beasts have slunk out of the hidden corners of our souls, and something rouses itself, transmits itself from mind to hand, something we thought we had tamed and trained to obedience over the course of years, decades even. In vain, we have lied to ourselves about the significance of this feeling, but it has proved stronger than all our intentions, indissolvable, unrelenting. Every human relationship has a tangible core, and we can think about it, analyze it all we want, it is unchangeable."). ചെത്തിമിനുക്കിയ കല്ലുകൾ പോലെയുള്ള വാചകങ്ങൾ ഈ ഭാഗങ്ങളിൽ ചിതറിക്കിടക്കുകയാണ്. ഏറെക്കുറെ  പ്രവചിയ്ക്കാവുന്ന നോവലിലെ കഥ  Márai-യുടെ എഴുത്തിന്റെ ശക്തിയിൽ അസാധാരണതയിലേയ്ക്കുയരുന്നു.

അയാളുടെ ഭാര്യയുമായും സുഹൃത്തിന് അടുത്ത സൗഹൃദമുണ്ടായിരുന്നു. എന്നിട്ടും അയാൾ മുപ്പതു വർഷങ്ങളോളം  സൈനിക സേവനമെന്ന പേരിൽ ഏഷ്യയിലും  മറ്റിടങ്ങളിലും അലഞ്ഞു നടന്നു. അതെന്തിനായിരുന്നു? ഈ ഭാഗങ്ങളിൽ  സുഹൃത്ത് അയാളുടെ അക്കാലത്തെ ജീവിതം വിവരിയ്ക്കുന്നുണ്ട്. എന്നാൽ കഥ വീണ്ടും, പതിയെ, അവരുടെ രഹസ്യത്തിലേയ്ക്ക് ചെന്നെത്തുന്നു. ജനറൽ സുഹൃത്തിനോട് പറയുന്നു - "Things do not simply happen to one,” he says, his voice firmer now as he looks up. Above their heads the candles burn with high, guttering, smoky flames; the hollows surrounding the wicks are quite black. Outside, beyond the windows, the landscape and the town are invisible in the darkness; not a single lantern is burning in the night. “One can also shape what happens to one. One shapes it, summons it, takes hold of the inevitable. It’s the human condition. A man acts, even when he knows from the very onset that his act will be fatal. He and his fate are inseparable, they have a pact with each other that molds them both. It is not true that fate slips silently into our lives. It steps in through the door that we have opened, and we invite it to enter. No one is strong enough or cunning enough to avert by word or deed the misfortune that is rooted in the iron laws of his character and his life". രഹസ്യം വെളിപ്പെടുമ്പോൾ കഥയിൽ സാധാരണപോലെയുണ്ടാകുന്ന വൈകാരിക വിക്ഷോഭമുണ്ടാകുന്നില്ല. അവർക്കതിനുള്ള പ്രായം കഴിഞ്ഞെന്നു ജനറൽ മുന്നേ സൂചിപ്പിയ്ക്കുന്നുണ്ടല്ലോ. അയാളുടെ ചോദ്യത്തിന് സുഹൃത്ത് ഒരു മറുപടിയും കൊടുക്കുന്നില്ല. അയാളത് ആവശ്യപ്പെടുന്നും ഇല്ല. എന്നാലും അതിഥി തിരിപ്പോകാനിറങ്ങുമ്പോൾ അയാൾ ഇങ്ങനെ ചോദിയ്ക്കുന്നു - "What do you think? Do you also believe that what gives our lives their meaning is the passion that suddenly invades us heart, soul, and body, and burns in us forever, no matter what else happens in our lives? And that if we have experienced this much, then perhaps we haven’t lived in vain? Is passion so deep and terrible and magnificent and inhuman? Is it indeed about desiring any one person, or is it about desiring desire itself? That is the question. Or perhaps, is it indeed about desiring a particular person, a single, mysterious other, once and for always, no matter whether that person is good or bad, and the intensity of our feelings bears no relation to that individual’s qualities or behavior? I would like an answer, if you can,” he says, his voice louder and more imperious. സുഹൃത്ത് അക്ഷോഭ്യനായി, "എന്റെ ഉത്തരം അതെ എന്നായിരിയ്ക്കുമെന്നു നിനക്കറിയാവുന്നതല്ലേ" എന്ന് പറഞ്ഞു രാത്രിയിലേയ്ക്ക് പോയി മറയുന്നു.

തിരികെ തന്റെ മുറിയിലേയ്ക്കു പോകുമ്പോൾ ഭാര്യയുടെ, മുന്നേയെപ്പോഴോ എടുത്തു മാറ്റിയ ചിത്രം തിരികെ അതിരുന്നിടത്തു തന്നെ തൂക്കാൻ ജനറൽ  ആയയ്ക്കു നിർദ്ദേശം നൽകുന്നു. "It’s of no importance anymore." - അയാൾ വൃദ്ധയോടു പറയുന്നു.

സൗഹൃദത്തെപ്പറ്റി എഴുതപ്പെട്ടിട്ടുള്ളതിൽ വച്ചേറ്റവും മുന്തിയ disquisition എന്നാണ് ഈ നോവലിനെ നിരൂപകർ വിശേഷിപ്പിച്ചിട്ടുള്ളത്. നോവലിൽ  ഒരിടത്തു സൗഹൃദം എന്താണ് എന്നതിനെപ്പറ്റി ജനറൽ ആലോചിയ്ക്കുന്നുണ്ട് - “It would be good to know,” the General says, as if debating with himself, “whether such a thing as friendship actually exists. I do not mean the opportunistic pleasure that two people experience in encountering each other when they think the same way about certain things at certain moments of their lives, when they share the same tasks or the same needs...”. വർഷങ്ങളായുള്ള അന്വേഷണമാണ് ദീർഘമായ കൂടിക്കാഴ്ചയ്‌ക്കൊടുവിൽ അയാൾ അവസാനിപ്പിയ്ക്കുന്നത്. അയാൾക്ക്‌ വേണ്ട ഉത്തരം ലഭിച്ചു എന്നാണ്  കഥയിലെ സൂചന. അയാളുടെ ചിന്തകൾ പക്ഷെ വരുന്നത് തന്റെ ബുദ്ധിയുടെയും ജ്ഞാനത്തിന്റെയും വെളിച്ചത്തിൽ നിന്നാണ്. ഒരുപക്ഷേ സുഹൃത്ത് അന്നവിടെയില്ലായിരുന്നെങ്കിൽ പോലും അയാളാ ഉത്തരം കണ്ടെത്തുമായിരുന്നു. പക്ഷെ  അയാളവിടെയുണ്ടാകുന്നത്  വൃദ്ധന്  പ്രധാനമായിരുന്നു. ആ അനുഭവം കൂടി പങ്കു വെയ്ക്കുവാനുള്ളതായിരുന്നു അയാൾക്ക്‌ സൗഹൃദം. Wise ആയ ഒരെഴുത്തുകാരനു മാത്രം എഴുതാൻ കഴിയുന്നതാണ് നോവലിന്റെ ഈ ഭാഗങ്ങൾ. നമ്മുടേതിൽ നിന്ന് വ്യത്യസ്തമായൊരു തരം മൂല്യവ്യവസ്ഥയുള്ള  കാലഘട്ടത്തിന്റെ എഴുത്തുകാരനായിരുന്നു Márai എന്നതും സുവ്യക്തമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top