30 May Tuesday

‘പിണറായി വിജയൻ: ദേശം, ഭാഷ, ശരീരം’ പ്രകാശനം ചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 29, 2019


തിരുവനന്തപുരം
റിനീഷ് തിരുവള്ളൂർ  രചിച്ച ‘പിണറായി വിജയൻ: ദേശം – ഭാഷ – ശരീരം’ എന്ന പുസ‌്തകം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രകാശനംചെയ‌്തു. നടനും സംവിധായകനുമായ മധുപാൽ പുസ‌്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.

ഓരോ നേതാവിനെയും സൃഷ്ടിക്കുന്നതും വളർത്തുന്നതും സമൂഹവും അതത‌് കാലഘട്ടവുമാണെന്ന‌് കോടിയേരി പറഞ്ഞു. പിണറായി വിജയൻ പെട്ടെന്ന‌് ഒരു സുപ്രഭാതത്തിൽ മുഖ്യമന്ത്രിപദവിയിലേക്ക‌്  എത്തിയയാളല്ല. ത്യാഗപൂർണമായ നിരന്തര പോരാട്ടങ്ങളിലൂടെയാണ‌് അദ്ദേഹം ഉയർന്നുവന്നത‌്.

ജയിലറകളിലും ലോക്കപ്പുകളിലുമെല്ലാം നേരിടേണ്ടിവന്ന പരീക്ഷണങ്ങളെയും ശാരീരികവും മാനസികവുമായ ആക്രമണങ്ങളെയും അതിജീവിക്കാൻ അദ്ദേഹത്തിനായി. തനിക്ക‌് ശരിയെന്നുതോന്നുന്നത‌് ആരുടെമുന്നിലും വെട്ടിത്തുറന്ന‌് പറയുന്നതാണ‌് അദ്ദേഹത്തിന്റെ രീതി.

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ‌് പിണറായി വിജയനെന്ന‌് മധുപാൽ പറഞ്ഞു. കേരളത്തിന്റെ രണ്ടാം നവോത്ഥാനത്തിൽ അടയാളപ്പെടുത്തുന്ന പേരുകളിൽ ഒന്ന‌് പിണറായി വിജയന്റേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡോ. പി എസ് ശ്രീകല അധ്യക്ഷയായി. എ വി അനിൽകുമാർ പുസ്തകം പരിചയപ്പെടുത്തി. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ‌്, ഡിവൈഎഫ‌്ഐ സംസ്ഥാന ട്രഷറർ എസ് കെ സജീഷ്  എന്നിവർ സംസാരിച്ചു. സുമേഷ് ഇൻസൈറ്റ് സ്വാഗതവും റിനീഷ് തിരുവള്ളൂർ നന്ദിയും പറഞ്ഞു.  ഇൻസൈറ്റ് പബ്ലിക്കയാണ‌് പുസ‌്തകം പ്രസിദ്ധീകരിച്ചത‌്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top