26 April Friday

ദ റെഡ് സെഞ്ച്വറി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികത്തില്‍ പുതിയ സംരംഭവുമായി അക്ഷരം ഓണ്‍ലൈന്‍ മാസിക

വെബ് ഡെസ്‌ക്‌Updated: Tuesday Nov 3, 2020

തിരുവനന്തപുരം> കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് 'അക്ഷരം ഓണ്‍ലൈന്‍ മാസികയുടെ പുതിയ സംരംഭം' തുടങ്ങി.ഡിജിറ്റല്‍ മാധ്യമ രംഗത്ത് ശരിയും ശാസ്ത്രീയവുമായ  മാര്‍ക്‌സിയന്‍ നിലപാട് ഊന്നിപ്പറയുന്ന ബദല്‍ സാങ്കേതങ്ങളുടെ ആവശ്യകത  വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് 'അക്ഷരം ഓണ്‍ലൈന്‍   മാസിക, ദ റെഡ് സെഞ്ച്വറി- പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് ദ കമ്യൂണിസ്റ്റ് മൂവ്‌മെന്റ് ഇന്‍ ഇന്ത്യ - ആന്‍ അക്ഷരം ഓണ്‍ലൈന്‍ ഇനിഷ്യേറ്റീവ്‌' എന്ന പേരില്‍ പുതിയ സംരംഭത്തിനു  തുടക്കമിട്ടിരിക്കുന്നത്. ലോഗോ സിപിഐ എം പോളിറ്റ് ബ്യൂറോം അംഗം എംഎ ബേബി പ്രകാശനം ചെയ്തു.ഡോ. അനീഷ് ജയദേവ് ഏറ്റുവാങ്ങി.

പൊളിറ്റിക്കല്‍ ഇക്കോണമി,  ചരിത്രം, സംസ്‌കാരം, ജെന്റര്‍, ജാതി, മതം, ശാസ്ത്രം, പരിസ്ഥിതി , മാധ്യമം, ഇടതുപക്ഷ ബദല്‍  തുടങ്ങിയ വിവിധങ്ങളായ  സെഗ്മെന്റുകളിലൂടെ  കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ  സാര്‍വ്വദേശീയവും ദേശീയവും പ്രാദേശികവുമായ വികാസത്തിന്റെ നാള്‍വഴികളെ അടയാളപ്പെടുത്താനുള്ള കൂട്ടായ ശ്രമം കൂടിയാണിത്.

സാംസ്കാരിക രാഷ്ട്രീയം മുൻനിർത്തിയുള്ള അക്കാദമിക ഇടപെടലുകൾ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണമാണ് അക്ഷരം ഓൺലൈൻ. മാസിക. എട്ടു വര്‍ഷക്കാലയളവിലൂടെ കല, ശാസ്ത്രം, സാഹിത്യം, സിനിമ, പരിസ്ഥിതി, ജെന്റര്‍ തുടങ്ങി വിവിധ മേഖലകളിലായി ആയിരത്തിലധികം പ്രഗല്‍ഭര്‍ അക്ഷരത്തിന്റെ ഭാഗമായി എഴുത്തിലൂടെ അണിചേര്‍ന്നിട്ടുണ്ടെന്നു മാസികയുടെ പത്രക്കുറിപ്പില്‍ പറഞ്ഞു.

ഡോ. ദിവ്യ ചന്ദ്രശോഭ, ഡോ. ശ്രീദേവി പി അരവിന്ദ് എന്നിവരാണ് പീപ്പിള്‍സ് ആര്‍ക്കൈവി ന്റെ ക്യൂറേറ്റര്‍മാര്‍.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ എല്‍ ജി ബി റ്റി ക്യു വിഭാഗങ്ങളിലടക്കമുള്ളവര്‍ ആര്‍ക്കൈവ് പ്രൊജക്റ്റിലെ വിവിധ വിഷയങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.  

കവി വിനോദ് വൈശാഖി, ഡോ. മായ മഹാദേവന്‍, ഡോ. ആശ പ്രഭാകര്‍, കെജി സൂരജ് എന്നിവര്‍ സംസാരിച്ചു. കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലെ വിഷ്ണു പ്രിയനാണ് ലോഗോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top