29 March Friday

’നവനീതം’ പുരസ്‌കാരം സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

ചെറുകഥാ മത്സരവിജയി ടിനോ ഗ്രേസ് തോമസിന് എഴുത്തുകാരി ഇന്ദു മേനോൻ സമ്മാനിക്കുന്നു

കോഴിക്കോട്‌> എയർ ഇന്ത്യ കാബിൻ ക്രൂവും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ നവനീതിന്റെ ഓർമ്മക്കായി മീഞ്ചന്ത ഗവ ആർട്സ് ആൻഡ് സയൻസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന നടത്തിയ  ‘നവനീതം’ അഖില കേരള ചെറുകഥ മത്സര വിജയികൾക്ക്‌ പുരസ്‌കാരം സമ്മാനിച്ചു. ആർട്‌സ്‌ കോളേജിൽ നടന്ന ചടങ്ങിൽ എഴുത്തുകാരി ഇന്ദു മേനോൻ പുരസ്‌കാരം നൽകി.

ആർട്‌സ്‌ കോളേജ്‌ ഇംഗ്ലീഷ്‌ വിഭാഗം അസി. പ്രൊഫസർ സൗമ്യ ഷെറിൻ, രാജേഷ്‌ കിഴിശേരി, അവാർഡ്‌ ജേതാക്കളായ ടിനോ ഗ്രേസ് തോമസ്, കെ ടി ഷാഹുൽ ഹമീദ്, സുഭാഷ് ഒട്ടുംപുറം,  ട്രൈബി തോമസ്‌, അനൂപ് ചന്ദ്രൻ  എന്നിവർ സംസാരിച്ചു. കെ ജെ നിരഞ്ജന അധ്യക്ഷയായി.  സജീദ്‌ എടത്തൊടി സ്വാഗതവും സി പ്രജോഷ്‌ കുമാർ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top