20 April Saturday

പ്രതിധ്വനി സൃഷ്ടി സാഹിത്യോൽസവം വിജയികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 19, 2022

തിരുവനന്തപുരം> ഐ ടി ജീവനക്കാരുടെ സാഹിത്യോൽസവം - പ്രതിധ്വനി സൃഷ്ടി 2021- ഫലപ്രഖ്യാപനവും സമാപനവും സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മാഗി വൈ വി  അധ്യക്ഷയായി. പ്രതിധ്വനി, ടെക്നൊപാർക്ക് പ്രസിഡന്റ്‌ റനീഷ് എ ആർ, എഴുത്ത്കാരിയും കാലിഗ്രാഫി ആർട്ടിസ്റ്റുമായ ഡോണ മയൂര എന്നിവർ സംസാരിച്ചു. പ്രതിധ്വനി കൊച്ചി എക്സിക്യൂട്ടീവ് മെമ്പർ സുബിൻ കെ സ്വാഗതവും, സൃഷ്ടി ജനറൽ കൺവീനറും പ്രതിധ്വനി എക്സിക്യൂട്ടീവ് മെമ്പറുമായ വിപിൻ രാജ് നന്ദിയും പറഞ്ഞു. സൃഷ്ടി കൺവീനർ അഞ്ജു ഡേവിഡ് മികച്ച സൃഷ്ടികളും എഴുത്തുകാരെയും പ്രഖ്യാപിച്ചു.

കഥ, കവിത, ഉപന്യാസം എന്നീ വിഭാഗങ്ങളിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി 200 ഇൽ പരം രചനകളാണു മത്സരത്തിനായെത്തിയത്.  റീഡേഴ്സ് ചോയിസ് അവാർഡുകളും എല്ലാ വിഭാഗത്തിലും ഉണ്ടായിരുന്നു.  ഡോണാ മയൂര,കുരീപ്പുഴ ശ്രീകുമാർ, അയിഷാ ശശിധരൻ,  കെ. വി മണികണ്ഠൻ, അനുപമ മോഹൻ എന്നിവരാണു വിധികർത്താക്കൾ.

ഇംഗ്ലീഷ് കവിത: ഒന്നാം സ്ഥാനം. യെസ്, ഐ. ബ്ലീഡ്, ഐശ്വര്യ ചന്ദ്രശേഖർ( അലയൻസ് )
രണ്ടാം സ്ഥാനം: ദ റോളിംഗ് സ്റ്റോൺ, ദേവിശ്രീ അനൂപ് ( ബേക്കർ ഹഗ്സ്), മൂന്നാം സ്ഥാനം: ലൈഫ് ഡ്യൂറിങ്ങ് കോവിഡ്, സുജിത്ത് ഡാൻ മാമൻ ( യു. എസ്. ടി)
വായനക്കാർ തിരഞ്ഞെടുത്തത് : ഡെത്ത് നോട്ട് റ്റു മൈ വാലന്റൈൻ. ഗൗരി ജല( അലയൻസ്)

മലയാളം കവിത:ഒന്നാം സ്ഥാനം: മുറ്റമില്ലാത്തവര്‍, ജ്യോതിഷ് കുമാർ  സി. എസ് (ആർ.എം എജ്യൂക്കെഷൻ). രണ്ടാം സ്ഥാനം: മണ്ണില്‍ തിളയ്ക്കുന്ന കാപ്പിച്ചെടി, ഷൈം ഷൗക്കത്തലി ( ഈ. വൈ.(EY) ഇൻഫോപാർക്ക്) . മൂന്നാം സ്ഥാനം: അമ്മയ്ക്കെന്നും ഒരോ മണമാണ്, അന്നൂ ജോർജ്ജ്( ടി സി എസ്). വായനക്കാർ തിരഞ്ഞെടുത്തത്:  ഒരു കാറ്റു പറഞ്ഞത്, ജോർജ്ജ് ഫിലിപ്പ് മണമ്മേൽ ( യു. എസ്. ടി)

മലയാളം ചെറുകഥ: ഒന്നാം സ്ഥാനം.ചെറുവേരുകൾ - എൽസമ്മ തര്യൻ ( യു. എസ്. ടി), രണ്ടാം സ്ഥാനം: കുറ്റവും ശിക്ഷയും,  നിപുൻ വർമ്മ.( യു. എസ്. ടി, കൊച്ചി), മൂന്നാം സ്ഥാനം: ചെമ്പകം, അഭിഷേക്. എസ് ( ആക്സിയ ടെക്നോളജീസ്), വായനക്കാർ തിരഞ്ഞെടുത്തത്: കാഴ്ചകൾ, ഏയ്ഞ്ജൽ എം. എസ്. രാജ് ( കൊഗ്നിസന്റ്)

ഇംഗ്ലീഷ് ചെറുകഥ: ഒന്നാം സ്ഥാനം.ദ സില്വർ ലൈനിങ്, നിപുൻ വർമ്മ.( യു. എസ്. ടി, കൊച്ചി), രണ്ടാം സ്ഥാനം: ദ ഫൈനൽ ലെറ്റർ, ഭാസ്കർ പ്രസാദ് ( യു. എസ്. ടി), മൂന്നാം സ്ഥാനം: തെർട്ടി ത്രീ വീക്ക്സ്,  ഗൗരി ജല( അലയൻസ്), വായനക്കാർ തിരഞ്ഞെടുത്തത് - തെർട്ടി ത്രീ വീക്ക്സ് , ഗൗരി ജല( അലയൻസ്)

മലയാളം ഉപന്യാസം: ഒന്നാം സ്ഥാനം - സ്ത്രീധനവും മലയാളിയുടെ വിവാഹ സംസ്കാരവും, അനസ് അബ്ദു നാസർ ( എൻവെസ്റ്റ്നെറ്റ്), രണ്ടാം സ്ഥാനം: സ്ത്രീധനവും മലയാളിയുടെ വിവാഹ സംസ്കാരവും, രഞ്ജിനി (ഫിനാസ്റ്റ്ര), മൂന്നാം സ്ഥാനം: സ്ത്രീധനവും മലയാളിയുടെ വിവാഹ സംസ്കാരവും, രിനി. എ.( യു. എസ്‌. ടി), വായനക്കാർ തിരഞ്ഞെടുത്തത്:മാറ്റത്തിൻറെ അടിസ്ഥാനം, ഷെറിൻ മറിയം ഫിലിപ്പ്.( എൻവെസ്റ്റ് നെറ്റ്)

ഉപന്യാസം ഇംഗ്ലീഷ്: ഒന്നാം സ്ഥാനം. - ചെയ്ഞ്ചിങ്ങ് വർക്ക് കൾച്ചർ - ആഫ്റ്റർ കോവിഡ്, അരുണിമ ജി. എസ്‌. കൃഷ്ണലത( ഐ.ബിൽ.എസ്), രണ്ടാം സ്ഥാനം: യൂസ് ഓഫ് സോഷ്യൽ മീഡിയ ഇൻ ദ പോസ്റ്റ് റ്റ്രൂത്ത് എറ,  സുജിത്ത് ഡാൻ മാമൻ ( യു. എസ്. ടി), മൂന്നാം സ്ഥാനം: കൊറോണിയൻ ഡേ , ദിവ്യാ റോസ് ആർ (ഒറാക്കിൾ), വായനക്കാർ തിരഞ്ഞെടുത്തത്: ചെയ്ഞ്ചിങ്ങ് വർക്ക് കൾച്ചർ - ആഫ്റ്റർ കോവിഡ്, ദീപക്ക് ദേവരാജ് ( വിപ്രോ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top