28 March Thursday

മുഖ്യമന്ത്രി പിണറായി വിജയന്റെ പുസ്തകവും സ്‌റ്റോറിടെലില്‍ കേള്‍ക്കാം:- പൗരത്വവും ദേശക്കൂറും

വെബ് ഡെസ്‌ക്‌Updated: Tuesday May 11, 2021

കൊച്ചി > മുഖ്യമന്ത്രി പിണറായി വിജയന്‍ രചിച്ച പൗരത്വവും ദേശക്കൂറും എന്ന പുസ്തകത്തിന്റെ ഓഡിയോബുക്കും ആഗോള ഓഡിയോ ബുക്, ഇ-ബുക് സ്ട്രീമിംഗ് ആപ്പായ സ്റ്റോറിടെലില്‍ എത്തി.

നിലവിലുള്ള സാമൂഹിക സാഹചര്യങ്ങളെ സംസ്ഥാന മുഖ്യമന്ത്രി, രാഷ്ട്രീയനേതാവ് എന്നീ നിലകളിലും അതിനുപരിയായി ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലും പിണറായി വിജയന്‍ നോക്കിക്കാണുന്ന ഉപന്യാസങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. സ്‌റ്റോറിടെലില്‍ മാത്രമാണ് പുസ്തകത്തിന്റെ ഓഡിയോരൂപം ശ്രവ്യമാവുക. അധ്യാപകനായ ആല്‍ബര്‍ട് ജോണ്‍ വായിച്ച പുസ്തകത്തിന്റെ ഓഡിയോരൂപത്തിന് 5 മണിക്കൂര്‍ 48 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. മുഖ്യമന്ത്രിയുടെ പുസ്തകത്തിന്റെ ഓഡിയോബുക്കിലേയ്ക്ക് ഈ ലിങ്കിലൂടെ പ്രവേശിക്കാം: https://www.storytel.com/in/en/books/2293555-Pourathwavum-Desakkoorum ഇതോടൊപ്പമുള്ള

QR കോഡിലൂടെയും ഓഡിയോ ബുക്കിലെത്താം.

കോവിഡിനെതിരെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ആഗോള മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ സാഹചര്യത്തിലും എല്‍ഡി എഫിന്റെ തുടര്‍വിജയത്തിന്റെ പശ്ചാത്തലത്തിലുമാണ് പുസ്തകം ഓഡിയോബുക്കാക്കിയതെന്നു സ്റ്റോറി ടെല്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. 

സ്വീഡനിലെ സ്‌റ്റോക്ക്‌ഹോം ആസ്ഥാനമായി ലോകത്തിന്റെ 25 വിവിധ വിപണികളില്‍ സാന്നിധ്യമുള്ള സ്റ്റോറിടെല്‍ 12 ഇന്ത്യന്‍ ഭാഷകളില്‍ 2 ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 2017 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. സ്‌റ്റോറിടെലിന് ഇതുവരെ 15 ലക്ഷത്തിലേറെ വരിക്കാരുണ്ട്. നോവലുകള്‍, കഥകള്‍, വ്യക്തിത്വവികസനം, ചരിത്രം, റൊമാന്‍സ്, ത്രില്ലറുകള്‍, ആത്മീയം, ഹൊറര്‍, സാഹസികകഥകള്‍ തുടങ്ങി മിക്കവാറും എല്ലാ വിഭാഗങ്ങളിലുമുള്ള പുസ്തകങ്ങളുടെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാണ്.

സ്റ്റോറിടെലിന്റെ ഓഡിയോ പുസ്തകങ്ങള്‍ കേള്‍ക്കാന്‍ 299 രൂപ പ്രതിമാസ വരിസംഖ്യ മുടക്കി വരിക്കാരായിച്ചേരാം. ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ http://bit.ly/2rriZaU -ല്‍ നിന്നും ആപ്പ്ള്‍ സ്റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top