20 April Saturday

ജി സുധാകരന്റെ കാവ്യസമാഹാരം പയ്യാമ്പലം പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Jul 5, 2019


തിരുവനന്തപുരം
പൊതുമരാമത്ത‌് മന്ത്രി ജി സുധാകരന്റെ കാവ്യസമാഹാരം ‘പയ്യാമ്പലം’ സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം എം എ ബേബി പ്രകാശനം ചെയ്തു. കവി പ്രഭാവർമ്മ ആദ്യപ്രതി ഏറ്റുവാങ്ങി. അവതാരികയുടെയും മുഖവുരയുടെയും ഊന്നുവടിയില്ലാതെ തനിയെ നിവർന്ന‌് നിൽക്കുന്നവയാണ‌് ജി സുധാകരന്റെ കവിതകളെന്ന‌് എം എ ബേബി പറഞ്ഞു. രാഷ്ട്രീയപ്രവർത്തനത്തിന‌് സാംസ്കാരികതലംകൂടി നൽകുന്നത‌് അഭിനന്ദനീയമാണ‌്. രാഷ്ട്രീയത്തിന്റെ സാംസ്കാരിക ലോപം ചർച്ചയാകുന്ന കാലത്ത‌് ഇത്തരം ഇടപെടലുകൾ ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

കാലഘട്ടത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത‌് മനസ്സിൽ തോന്നുന്ന കാര്യങ്ങൾ അമിത വർണനയുടെ മൂടുപടമില്ലാതെ അവതരിപ്പിക്കാൻ ജി സുധാകരന‌് കഴിഞ്ഞെന്ന‌് പ്രഭാവർമ്മ പറഞ്ഞു. എം കെ മുനീർ അധ്യക്ഷനായി. തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, അനിൽ അക്കര എംഎൽഎ, പെരിങ്ങനാട‌് എസ‌് രാജൻ എന്നിവർ സംസാരിച്ചു. പ്രസാധകരായ ഒലിവ‌് പബ്ലിക്കേഷന്റെ എഡിറ്റർ എം എ ഷഹനാസ‌് സ്വാഗതവും ജി സുധാകരൻ നന്ദിയും പറഞ്ഞു. പയ്യാമ്പലം, ഒരു നിരൂപകനോട‌്, മൃഗം, ഉപ്പും പുളിയും തുടങ്ങി ഒമ്പത‌ു കവിതകളാണ‌് പുസ്തകത്തിലുള്ളത‌്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top