26 April Friday

"കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ അറിയേണ്ടതെല്ലാം'; പുസ്‌തകം പ്രകാശനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Monday Feb 21, 2022

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പുമായി സഹകരിച്ച് ധനം ബുക്‌സ് പുറത്തിറക്കുന്ന "കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ അറിയേണ്ടതെല്ലാം' എന്ന പുസ്‌തകത്തിന്റെ പ്രകാശനം വ്യവസായ മന്ത്രി പി രാജീവ്, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്‌ട‌ര്‍ എം എസ് ഫൈസല്‍ ഖാന് നല്‍കി നിര്‍വഹിച്ചു.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കിന്‍ഫ്ര മാനേജിങ്‌ ഡയറക്‌ടര്‍ സന്തോഷ് കോശി തോമസ്, ധനം മാനേജിങ്‌ ഡയറക്‌ടറും ചീഫ് എഡിറ്ററുമായ കുര്യന്‍ ഏബ്രഹാം, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മരിയ ഏബ്രഹാം, പുസ്‌തകത്തിന്റെ രചയിതാവ് ഡോ. സുധീര്‍ബാബു എന്നിവര്‍ സംബന്ധിച്ചു.

400 രൂപ മുഖവിലയുള്ള പുസ്തകം ധനം വരിക്കാര്‍ക്ക് 100 രൂപ ഇളവില്‍ 300 രൂപയ്ക്ക് ലഭിക്കും. ധനത്തിന്റെ മൂന്ന് വര്‍ഷത്തെ വരിസംഖ്യയായ 1700 രൂപ മുടക്കി ഇപ്പോള്‍ വരിക്കാരാവുന്നവര്‍ക്ക് ഈ പുസ്‌തകം തികച്ചും സൗജന്യമായി ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും പുസ്‌തകം വാങ്ങാനും ഈ വാട്‌സാപ്പ് നമ്പറില്‍ ബന്ധപ്പെടുക: 90725 70051.

പുസ്‌തകം ഓണ്‍ലൈനായി വാങ്ങാം, ഇവിടെ ക്ലിക്ക് ചെയ്യുക: https://subscribe.dhanamonline.com/product/doing-business-in-kerala/
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top