05 July Saturday

പി കെ ഹരികുമാർ എസ്‌പിസിഎസ്‌ പ്രസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Friday Feb 5, 2021

കോട്ടയം> സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റായി പി കെ ഹരികുമാറിനെ തെരഞ്ഞെടുത്തു. സംഘം ആസ്ഥാനത്തു ചേർന്ന ഭരണസമിതിയുടെ ആദ്യ യോഗത്തിലായിരുന്നു പ്രസിഡന്റിനെ തെരഞ്ഞെടുത്തത്‌. സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറിയറ്റംഗവും എംജി സർവകലാശാല സിൻഡിക്കറ്റംഗവും വൈക്കം മുഹമ്മദ്‌ ബഷീർ സ്‌മാരക ട്രസ്‌റ്റ്‌ ചെയർമാനുമാണ്‌.
    
ഡോ. സി ഉണ്ണികൃഷ്‌ണൻ, പി വി കെ പനയാൽ, ഡോ.എം ജി ബാബുജി, എം കെ മനോഹരൻ, ഡോ. വള്ളിക്കാവ്‌ മോഹൻദാസ്‌, ഡോ. ഇ പി രാജഗോപാലൻ, ഡോ. സി രാവുണ്ണി, ഡോ. പി കെ സോമൻ, ജാനമ്മ കുഞ്ഞുണ്ണി, ഡോ. എസ്‌ ശാരദക്കുട്ടി, വി സീതമ്മാൾ, വി ആർ ജയകുമാർ എന്നിവരാണ്‌ മറ്റ്‌ ഭരണസമിതിയംഗങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top