19 April Friday

ഒ എൻ വി സാഹിത്യപുരസ‌്കാരം മഹാകവി അക്കിത്തത്തിന‌്

വെബ് ഡെസ്‌ക്‌Updated: Saturday Apr 27, 2019

തിരുവനന്തപുരം
ഒ എൻ വി കൾച്ചറൽ അക്കാദമിയുടെ 2019ലെ ഒ എൻ വി സാഹിത്യ പുരസ‌്കാരം മഹാകവി അക്കിത്തത്തിന‌് നൽകും. മൂന്നുലക്ഷം രൂപയും ശിൽപവും പ്രശസ‌്തിപത്രവും ഉൾപ്പെട്ട പുരസ‌്കാരം മലയാള സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവന മുൻനിർത്തിയാണ‌് അക്കിത്തത്തിന‌് നൽകുന്നതെന്ന‌് അക്കാദമി ചെയർമാൻ അടൂർ ഗോപാലകൃഷ‌്ണൻ അറിയിച്ചു.

ഒ എൻ വി യുവ സാഹിത്യ പുരസ‌്കാരം അനഘ കോലോത്തിനു നൽകും. അനഘയുടെ ‘മെഴുകുതിരിക്കു സ്വന്തം തീപ്പെട്ടി’ എന്ന കാവ്യസമാഹാരമാണ‌് പുരസ‌്കാരത്തിന‌് അർഹമായിട്ടുള്ളത‌്. 50,000 രൂപയും ശിൽപ്പവും പ്രശസ‌്തിപത്രവും ഉൾപ്പെട്ടതാണ‌് പുരസ‌്കാരം.സി രാധാകൃഷ‌്ണൻ അധ്യക്ഷനും എസ‌് വി  വേണുഗോപൻനായർ, പ്രഭാവർമ എന്നിവർ അംഗങ്ങളുമായ സമിതിയാണ‌് ഒ എൻ വി സാഹിത്യപുരസ‌്കാരം നിർണയിച്ചത‌്.

എസ‌് ശ്രീദേവി, പി സോമൻ, പ്രഭാവർമ എന്നിവരുൾപ്പെട്ട യുവസാഹിത്യ പുരസ‌്കാര ജൂറി മലയാളത്തിന്റെ വിലപ്പെട്ട ഈടുവയ‌്പ്പാവാൻ കരുത്തുള്ള കാവ്യ സംസ‌്കാരത്തിന്റെ ഉടമയാണ‌് അനഘ എന്നും പുരസ‌്കാരത്തിനർഹമായ കൃതി പാരമ്പര്യത്തെയും ആധുനികതയെയും പര‌സ‌്പരം വിളക്കിച്ചേർക്കുന്ന സദുദ്യമമായിട്ടുണ്ടെന്നും വിലയിരുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top