കൊച്ചി > കുറുമശേരി, ആലപ്പടി ദേശത്തെ ഭാവനാത്മകമായി അവതരിപ്പിക്കുന്ന, എം ആർ രാജേഷ് രചിച്ച ‘ജ്ഞാനദീപം വായനശാല’ നോവൽ എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ആർ സുരേന്ദ്രൻ, സി എൻ മോഹനന് നൽകി പ്രകാശിപ്പിച്ചു. കെ പി ജോർജ്, ടി എ ജയരാജൻ, എം എ ശ്രീനിവാസൻ, കെ ആർ ജിത്ത് ലാൽ, വി കെ പുഷ്‌പാംഗദൻ എന്നിവർ സംസാരിച്ചു.
കണ്ണൂർ കൈരളി ബുക്സാണ് പ്രസാധകർ. ജ്ഞാനദീപം വായനശാലയെ പശ്ചാത്തലമാക്കി സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തോടുള്ള സംവാദമാണ് നോവൽ. കുറുമശേരി പ്രദേശത്തെ കമ്യൂണിസ്റ്റ് പാർടിയുടെ പ്രവർത്തനവും മറ്റും നോവലിൽ പ്രതിപാദിക്കുന്നുണ്ട്. നവോത്ഥാന മതിൽ സംഘടിപ്പിച്ച് നവോത്ഥാന ആശയങ്ങളെ കേരളീയ സമൂഹത്തിൽ ഓർമപ്പെടുത്താൻ ശ്രമിക്കുന്ന കമ്യൂണിസ്റ്റ് പാർടിയുടെ ശ്രമങ്ങളെയും നോവൽ വിലയിരുത്തുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..