25 April Thursday

'നിപാ: സാക്ഷികള്‍, സാക്ഷ്യങ്ങള്‍' പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Nov 29, 2020

കോഴിക്കോട് > ദേശാഭിമാനി  റിപ്പോര്‍ട്ടര്‍ എം ജഷീന എഴുതിയ 'നിപാ: സാക്ഷികള്‍ സാക്ഷ്യങ്ങള്‍' പുസ്തകം നടന്‍ കുഞ്ചാക്കോ ബോബന്‍ ഓണ്‍ലൈനില്‍ പ്രകാശനം ചെയ്തു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജ് വഴിയായിരുന്നു പ്രകാശനം.

കോവിഡ് എന്ന മഹാമാരിയ്ക്ക് മുന്നേ മലയാളിയെ ഭീതിയിലാഴ്ത്തിയ, ചെറുത്തു നില്പിന്റെ പാഠങ്ങള്‍ പഠിപ്പിച്ച  'നിപാ'  എന്ന രോഗകാലത്തെ  ചരിത്രത്തോട് ചേര്‍ത്തു വയ്ക്കുകയാണ് ഈ പുസ്തകമെന്ന് അദ്ദേഹം പ്രകാശന കുറിപ്പില്‍ പറഞ്ഞു.   ലോക ശ്രദ്ധയാകര്‍ഷിച്ച  കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രവഴിയിലെ സുപ്രധാനവും  അനിവാര്യവുമായ രേഖപ്പെടുത്തല്‍ കൂടിയാണ് 'നിപാ: സാക്ഷികള്‍, സാക്ഷ്യങ്ങള്‍' പുസ്തകമെന്നും കൂട്ടിച്ചേര്‍ത്തു.

2018ല്‍ കോഴിക്കോടും 2019 ല്‍ കൊച്ചിയിലും ഉണ്ടായ 'നിപാ' രോഗവുമായി ബന്ധപ്പെട്ടുള്ളവരുടെ  അനുഭവങ്ങളാണ് 'നിപാ: സാക്ഷികള്‍, സാക്ഷികള്‍'.   മന്ത്രി കെ കെ ശൈലജ ടീച്ചര്‍, പ്രൊഫ. അരുണ്‍ കുമാര്‍, ഡോ. എ എസ് അനൂപ് കുമാര്‍,  നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് എന്നിങ്ങനെ 16 പേരുടെ അനുഭവങ്ങള്‍ ചേര്‍ത്താണ്  ഈ പുസ്തകം രചിച്ചിരിക്കുന്നത്.   പേരക്ക ബുക്ക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഫോണ്‍: 9946570745

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top