19 April Friday
സൈമണ്‍ ബ്രിട്ടോ പുരസ്കാരം ഫാ. സി ടി ജോസിന് സമ്മാനിച്ചു

മധ്യാഹ്നത്തിൽ അസ്തമിച്ച സൂര്യൻ പ്രകാശിതമായി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 1, 2020


ഒല്ലൂർ
സൈമൺ ബ്രിട്ടോ സൗഹൃദ കൂട്ടായ്മയും അഞ്ചേരി കെ എ മാധവൻ സ്മാരക വായനശാലയും സംയുക്തമായി ഏർപ്പെടുത്തിയ സൈമൺ ബ്രിട്ടോ സ്മാരക പ്രഥമ പുരസ്കാരം ഫാ. സി ടി ജോസിന് സമ്മാനിച്ചു. സൈമൺ ബ്രിട്ടോയുടെ അമ്മ ഐറിൻ റൊഡ്രിഗ്സ്‌ പുരസ്കാരം  സമ്മാനിച്ചു.

തെക്കേ അഞ്ചേരിയിൽ ചേർന്ന സൈമൺ ബ്രിട്ടോ അനുസ്മരണ സമ്മേളനം സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ ഉദ്ഘാടനം ചെയ്തു. സെമൺ ബ്രിട്ടോയെക്കുറിച്ച് ദേശാഭിമാനി സബ് എഡിറ്റർ എ സുരേഷ് രചിച്ച ‘മധ്യാഹ്നത്തിൽ അസ്തമിച്ച സൂര്യൻ'  എന്ന പുസ്തകത്തിന്റെ പ്രകാശനവും വൈശാഖൻ നിർവഹിച്ചു. 

ഇ ഡി ഡേവിസ് പുസ്തകം ഏറ്റുവാങ്ങി. ലേഖനമത്സര വിജയികൾക്കുള്ള അനുമോദനം സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കറും മകൾ നിലാവും ചേർന്ന് നിർവഹിച്ചു.  ചെറിയാൻ  ഇ ജോർജ് അധ്യക്ഷനായി.  സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് യു പി ജോസഫ്, സിപിഐ എം ഒല്ലൂർ ഏരിയ സെക്രട്ടറി കെ പി പോൾ, പി എസ് ഇക്ബാൽ, ഡോ. ജേക്കബ് വടക്കഞ്ചേരി, ടി എൽ സന്തോഷ്, ചെറിയാൻ ജോസഫ്, സുരേഷ്‌ണി സുരേഷ് എന്നിവർ സംസാരിച്ചു. ബ്രിട്ടോ എഴുതിയ മഹാരാജാസ് അഭിമന്യൂ–- ജീവിതക്കുറിപ്പ് പകർത്തെിയെഴുതിയ  നന്ദഗോപാൽ പുസ്തകം പ്രജീഷ് നീരോലിക്ക് സമ്മാനിച്ചു. അഗസ്റ്റിൻ കുട്ടനെല്ലൂർ സ്വാഗതവും സുനിൽ കുണ്ടോളി നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top