20 April Saturday

‘ഗോപി, ഗോപിമാഷ്‌, ഗോപിനാഥൻ’ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 1, 2023

‘ഗോപി, ഗോപിമാഷ്‌, ഗോപിനാഥൻ’ പുസ്തകം പ്രൊഫ. സി രവീന്ദ്രനാഥ്‌ പ്രകാശിപ്പിക്കുന്നു

തൃശൂർ> ശാസ്‌ത്രസാഹിത്യകാരനും കോളേജ്‌ അധ്യാപകനുമായിരുന്ന ഡോ കെ ഗോപിനാഥിന്റെ 20–-ാം ചരമവാർഷികദിനം  സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ സംഘടിപ്പിച്ചു. പ്രൊഫ. സി രവീന്ദ്രനാഥ്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രൊഫ. കെ ആർ ജനാർദനൻ അധ്യക്ഷനായി. ഗോപിനാഥന്റെ ഭാര്യ കെ രമ തമ്പായി എഡിറ്റ്‌ ചെയ്‌ത  ‘ഗോപി, ഗോപിമാഷ്‌, ഗോപിനാഥൻ’എന്ന  ഓർമപ്പുസ്‌തകം സി. രവീന്ദ്രനാഥ്‌ പ്രകാശനം ചെയ്‌തു. എ എ ബോസ് പുസ്‌തകം ഏറ്റുവാങ്ങി. 
 
ഡോ. എൻ ഷാജി അനുസ്മരണ പ്രഭാഷണം നടത്തി. എ എൻ സോമനാഥൻ, എൻ ആർ അനിൽകുമാർ, കെ മോഹൻകുമാർ, റോബിൻ ചിറ്റിലപ്പിള്ളി, ഡോ. ജാതവേദൻ, ഡോ. വിജയമോഹൻ, എ പി സരസ്വതി,  ഉമ കുമരപുരം എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top