26 April Friday

പി രാജീവ് രചിച്ച 'ഭരണഘടന-ചരിത്രവും സംസ്‌കാരവും' പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Jan 22, 2021

തിരുവനന്തപുരം> ഭരണഘടനാ അസംബ്ലിയിലെ ചര്‍ച്ചകളെ അടിസ്ഥാനമാക്കി പൗരത്വത്തെ സംബന്ധിച്ച ഭരണഘടനാസമീപനം പ്രതിപാദിക്കുന്ന, ദേശാഭിമാനി ചീഫ് എഡിറ്റര്‍  പി രാജീവ് രചിച്ച പുസ്തകം 'ഭരണഘടന -ചരിത്രവും സംസ്‌കാരവും' പ്രകാശനം ചെയ്തു.  തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജസ്റ്റിസ് കെ കെ ദിനേശന് നല്‍കി പ്രകാശനം നിര്‍വഹിച്ചു.

മൗലികാവകാശങ്ങള്‍, മതനിരപേക്ഷത, കൊളീജിയം, പാര്‍ലമെന്ററി സംവിധാനം, സ്ത്രീപ്രാതിനിധ്യം, ആമുഖം എന്നിവ ഭരണഘടനാ അസംബ്ലി എങ്ങനെ ചര്‍ച്ച ചെയ്തെന്നും പുസ്തകത്തില്‍ പരിശോധിക്കുന്നു. ഭരണഘടന അസംബ്ലിയിലെ ചര്‍ച്ചകളെ ആധാരമാക്കി ദേശാഭിമാനിയില്‍ എഴുതിയ  ലേഖന പരമ്പരയാണ് പുസ്തകമാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്‌

ഓണ്‍ലൈനില്‍ പുസ്തകം ലഭ്യമായിരിക്കും, ലിങ്ക് താഴെ

buybooks.mathrubhumi.com/product/bharanaghadana-charithravum-samskaravum/







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top