23 April Tuesday

പി കരുണാകരൻ എംപിയുടെ പുസ്തകങ്ങൾ പ്രകാശനംചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Mar 18, 2019


നീലേശ്വരം
പി കരുണാകരൻ എംപി രചിച്ച രണ്ട് പുസ്തകങ്ങൾ പ്രകാശനംചെയ്തു. "ഇടപെടലുകളുടെ രാഷ്ട്രീയം പാർലമെന്റിനകത്തും പുറത്തും’, "ഇൻഡിഫൻസ് ഓഫ് ഡെമോക്രസി ആൻഡ‌് സോഷ്യൽ ജസ‌്റ്റിസ്’ എന്നീ പുസ്തകങ്ങളാണ് പ്രകാശനംചെയ്തത്. കാസർകോട് ഇ എം എസ് പഠനകേന്ദ്രമാണ് പരിപാടി സംഘടിപ്പിച്ചത്. പാർലമെന്റിൽ നടത്തിയ പ്രസംഗങ്ങളാണ് മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കിയ പുസ‌്തകങ്ങളിലുള്ളത‌്. ദേശീയപ്രശ്നങ്ങൾ, കേരളത്തിന്റെ പ്രശ്നങ്ങൾ, കാസർകോടിന്റെ പ്രശ്നങ്ങൾ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളിലായി 177 പ്രസംഗങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട‌്. ചിന്താ പബ്ലിഷേഴ‌്സ‌്, പുസ്തകഭവൻ എന്നിവരാണ‌് പ്രസാധകർ.

നീലേശ്വരം സഹകരണ അർബൻ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ  ഡോ. സെബാസ‌്റ്റ്യൻ പോൾ പുസ്തകങ്ങൾ പ്രകാശനംചെയ‌്തു. ജനങ്ങൾക്കുവേണ്ടി പാർലമെന്റിനകത്തും പുറത്തും ശബ്ദിച്ച നേതാവാണ് പി കരുണാകരനെന്ന‌് അദ്ദേഹം പറഞ്ഞു.  ടി വി രാജേഷ് എംഎൽഎ, എം രാജഗോപാലൻ എംഎൽഎ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ അധ്യക്ഷനായി. ഡോ. സി ബാലൻ പുസ്തകപരിചയം നടത്തി.

പി കരുണാകരൻ എംപി, ഡോ. എ എം ശ്രീധരൻ, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ‌് എ വിധുബാല, പി ബേബി ബാലകൃഷ്ണൻ, ഡോ. വി പി പി മുസ്തഫ, ഉമേശൻ ശാലിയൻ എന്നിവർ സംസാരിച്ചു. നഗരസഭാ ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ സ്വാഗതം പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top