25 April Thursday

വിജേഷ്‌ ചൂടൽ രചിച്ച ‘ഹസ്‌താ സിയമ്പ്രേ... ’ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 16, 2023


കൊല്ലം
ദേശാഭിമാനി സീനിയർ സബ്‌എഡിറ്റർ വിജേഷ്‌ ചൂടൽ രചിച്ച ‘ഹസ്‌താ സിയമ്പ്രേ: ലാറ്റിനമേരിക്കയുടെ ചരിത്രവും വർത്തമാനവും’ പുസ്തകം അനശ്വര വിപ്ലവകാരി ഏണസ്റ്റോ ചെ ഗുവേരയുടെ മകളും എഴുത്തുകാരിയുമായ ഡോ. അലെയ്‌ഡ ഗുവേര പ്രകാശിപ്പിച്ചു. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി ഏറ്റുവാങ്ങി.

സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി രാജേന്ദ്രൻ, ദേശാഭിമാനി സീനിയർ ന്യൂസ്‌ എഡിറ്റർ എസ്‌ എസ്‌ നന്ദകുമാർ, ജയൻ ഇടയ്‌ക്കാട്‌, എൻ എസ്‌ ആശുപത്രി വൈസ്‌പ്രസിഡന്റ്‌ എ മാധവൻപിള്ള, സെക്രട്ടറി പി ഷിബു, പ്രസാധകൻ വിനോദ് റെസ്‌പോൺസ്‌ തുടങ്ങിയവർ പങ്കെടുത്തു. കൊല്ലം റെസ്‌പോൺസ്‌ ബുക്‌സ്‌ ആണ്‌ പ്രസാധകർ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top