തിരുവനന്തപുരം
കവിയും സഞ്ചാരസാഹിത്യകാരനുമായ കുറിച്ചിത്താനം എസ‌് പി നമ്പൂതിരി രചിച്ച സുപ്രീംകോടതിവിധിയും അനുബന്ധ ചിന്തകളും, മഹാക്ഷേത്രങ്ങളിലൂടെ: ഒരു തീർഥാടകന്റെ യാത്രാസ‌്മരണകൾ എന്നീ പുസ‌്തകം മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി പി തിലോത്തമനു നൽകി പ്രകാശനം ചെയ‌്തു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ പ്രസിഡന്റ‌് സുരേഷ‌് വെള്ളിമംഗലം, മംഗളോദയം കമ്യൂണിക്കേഷൻസ‌് മാനേജിങ‌് ഡയറക്ടർ ജയ‌്സൺ മേനോൻവീട‌് എന്നിവർ സംബന്ധിച്ചു.
ശബരിമല സ‌്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ മലയാള പരിഭാഷയും അനുബന്ധ ലേഖനങ്ങളും സ‌്ത്രീപ്രവേശനത്തെ അനുകൂലിച്ച‌് എസ‌് പി നമ്പൂതിരിക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായ അഡ്വ. വിൽസ‌് മാത്യുവിന്റെ അവതാരികയും ഉൾപ്പെടുത്തിയാണ‌് പുസ‌്തകം തയ്യാറാക്കിയിട്ടുള്ളത‌്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..