20 April Saturday

സുനിൽ പി ഇളയിടത്തിന്റെ പുസ്തകം പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Apr 23, 2022


പറവൂർ
മനുഷ്യവംശത്തിന്റെ മോചനത്തിനുവേണ്ടിയുള്ള ആത്മത്യാഗമാണ് മാർക്സ്, -എംഗൽസ് എന്നിവരുടെ ജീവിതത്തിലൂടെ ലോകം ദർശിച്ചതെന്ന് സ്പീക്കർ എം ബി രാജേഷ്. ഡോ. സുനിൽ പി ഇളയിടം രചിച്ച് ‘ഫ്രെഡറിക് എംഗൽസ് സാഹോദര്യ ഭാവനയുടെ വിപ്ലവ മൂല്യം' എന്ന പുസ്തകം എൻ എം പിയേഴ്സണ് നൽകി പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം. എസ് ശർമ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. കെ വി കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷനായി.

ഡോ. പി എം ആരതി പുസ്തകപരിചയം നടത്തി. മാതൃഭൂമി ബുക്‌സ്‌ മാനേജർ നൗഷാദ്, ജോർജ് വർക്കി, ടി എസ് ദേവദാസ് എന്നിവർ സംസാരിച്ചു. ഇ എം എസ് സാംസ്കാരിക പഠനകേന്ദ്രമാണ് പരിപാടി സംഘടിപ്പിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top