26 April Friday

ഷാര്‍ജ പുസ്‌തകോത്സവത്തില്‍ ചിന്ത പബ്ളിഷേഴ്‌സും

വെബ് ഡെസ്‌ക്‌Updated: Thursday Oct 20, 2016

ഷാര്‍ജ > നവംബര്‍ 2 മുതല്‍ 12 വരെ നടക്കുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ചിന്ത പബ്ളിഷേഴ്‌സ് പങ്കെടുക്കുന്നു.

ചിന്ത പ്രസിദ്ധീകരിച്ച ഒ എന്‍ വിയുടെ ആത്മകഥ പോക്കുവെയില്‍ മണ്ണിലെഴുതിയത്, ടി പത്മനാഭന്റെ യാത്ര പ്രമേയമാക്കിയ കഥകള്‍ തുടങ്ങി മലയാളത്തിലെ പ്രഗത്ഭരായ പ്രതിഭകളുടെ പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാകും. ഇ എം എസിന്റെ ആത്മകഥ കേരളം മലയാളികളുടെ മാതൃഭൂമി, പി ഗോവിന്ദപ്പിള്ള കേരള നവോത്ഥാന പുസ്തകങ്ങള്‍, എ കെ ജിയുടെ ആത്മകഥ തുടങ്ങി കേരളീയ സമൂഹം നെഞ്ചിലേറ്റിയ പുസ്തകങ്ങളും ചിന്തയുടെ വിജ്ഞാനവര്‍ഷം, നവകേരള ശില്പികള്‍, വിശ്വസാഹിത്യത്തിലെ നൂറിലധികം ക്ളാസിക് കൃതികളുടെ പരിഭാഷകള്‍, മികച്ച ബാലസാഹിത്യ കൃതികള്‍ എന്നിവയും ചിന്ത സ്റ്റാളിന്റെ പ്രത്യേകതകളാണ്.

കുട്ടികള്‍ക്കായി ഇംഗ്ളീഷ് പുസ്തകങ്ങളുടെ ഒരു ശേഖരവും ഉണ്ടാകും. ചിന്ത തന്നെ പുറത്തിറക്കിയ പത്തോളം ഇംഗ്ളീഷ് പുസ്തകങ്ങളും മേളയില്‍ ലഭിക്കും.
മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കുന്ന ഷാര്‍ജ പുസ്തകോത്സവത്തില്‍ ചിന്ത പ്രവാസി സാഹിത്യ പുരസ്കാരം തെരഞ്ഞെടുത്ത കഥകള്‍ വിത്തുഭരണി, കവിതകള്‍ ഒരു കപ്പ് ചായ എന്നീ പുസ്തകങ്ങള്‍ ഷാര്‍ജയില്‍ വെച്ച് പ്രകാശനം ചെയ്യപ്പെടും. പി മണികണ്ഠന്‍ രചിച്ച പുറത്താക്കലിന്റെ ഗണിതം എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും.
വിദേശത്തെ പ്രവാസി സംഘടനകളുടെ പരിപൂര്‍ണ്ണ സഹകരണത്തോടെയാണ് ചിന്ത പബ്ളിഷേഴ്‌സ്‌‌ മേളയില്‍ പങ്കെടുക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top