20 April Saturday

വി പി സത്യന്റെ ജീവചരിത്രം പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2016

കോഴിക്കോട് > ദേശാഭിമാനി കോഴിക്കോട് യൂണിറ്റിലെ റിപ്പോര്‍ട്ടര്‍ ജിജോ ജോര്‍ജ് രചിച്ച മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ വി പി സത്യന്റെ ജീവചരിത്രം പ്രകാശനം ചെയ്തു. എ പ്രദീപ്കുമാര്‍ എംഎല്‍എ ഉദ്ഘാടനവും പുസ്തകപ്രകാശനവും നിര്‍വഹിച്ചു. എഴുത്തുകാരന്‍ വി ആര്‍ സുധീഷ് പുസ്തകം ഏറ്റുവാങ്ങി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടര്‍ എസ് കൃഷ്ണകുമാര്‍ പുസ്തകം പരിചയപ്പെടുത്തി. വി പി സത്യന്‍ സോക്കര്‍ സ്കൂള്‍  സംഘടിപ്പിച്ച സത്യന്‍ അനുസ്മരണ ചടങ്ങിലായിരുന്നു പുസ്തകപ്രകാശനം വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. ടി എം അബ്ദുറഹ്മാന്‍ അധ്യക്ഷനായി.

സെപ്റ്റിന്റെ ഫാറൂഖ് എലൈറ്റ് സെന്ററിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താരങ്ങളെ വി പി സത്യന്‍ സോക്കര്‍ സ്കൂള്‍ സെക്രട്ടറി എ ജെ സണ്ണി അനുമോദിച്ചു. ഡോ. എം കെ മധുസൂദനന്‍ (വി പി സത്യന്‍ സ്മാരക ട്രസ്റ്റ്, മേക്കുന്ന്) സത്യന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

സംസ്ഥാന ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് കെ ജെ മത്തായി, കെ അബൂബക്കര്‍, ഭാസി മലാപ്പറമ്പ്, അരുണ്‍ കെ നാണു, കെ പി സേതുമാധവന്‍, കലിക്കറ്റ് പ്രസ്ക്ളബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, കൌണ്‍സിലര്‍ ബിജുരാജ്, സി സേതുമാധവന്‍, അനിത സത്യന്‍ എന്നിവര്‍ സംസാരിച്ചു. ജിജോ ജോര്‍ജ് മറുപടി പറഞ്ഞു. വി എ ജോസ് സ്വാഗതം പറഞ്ഞു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. സെപ്റ്റ് ഫാറൂഖ് എലൈറ്റ് സെന്ററിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെയും വി പി സത്യന്‍ സോക്കര്‍ സ്കൂള്‍ പിടിഎ ഭാരവാഹികളെയും ചടങ്ങില്‍ അനുമോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top