19 April Friday

അനില്‍കുമാര്‍ എ വിയുടെ 'വിധേയത്വത്തിന്റെ എച്ചിലില' പ്രകാശനം 20ന് കണ്ണൂരില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jan 15, 2019

കണ്ണൂര്‍ > മതപ്രവര്‍ത്തനത്തിന്റെയും വിശ്വാസ ഭീകരതയുടെയും മറവില്‍ ശബരിമലയില്‍ കലാപം ഇളക്കിവിടാന്‍ കാവിപ്പട ശ്രമിച്ചതിന്റെ പശ്ചാത്തലത്തില്‍ ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്റര്‍ അനില്‍കുമാര്‍ എ വി എഴുതിയ പഠനങ്ങളുടെ സമാഹാരമായ 'വിധേയത്വത്തിന്റെ എച്ചിലില' 20ന് കണ്ണൂരില്‍ പ്രകാശനം ചെയ്യും. ശിക്ഷക് സദനില്‍ നടക്കുന്ന പുരോഗമന കലാസാഹിത്യ സംഘം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ സാംസ്‌കാരിക സംഗമത്തില്‍ രാവിലെ 9.30നാണ് പരിപാടി.

എന്‍ എസ് മാധവന്‍ എന്‍ പ്രഭാകരന് ആദ്യപ്രതി നല്‍കി പ്രകാശനം ചെയ്യും. നാരായണന്‍ കാവുമ്പായി അധ്യക്ഷനാകുന്ന ചടങ്ങില്‍ സാഹിത്യസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍, ഡോ. എ കെ നമ്പ്യാര്‍, കരിവെള്ളൂര്‍ മുരളി, എം കെ മനോഹരന്‍ തുടങ്ങിയവര്‍ സംസാരിക്കും.

എരുമ ദേശീയതയും ആത്മീയ ഫാസിസവും, നങ്ങേലി മുലക്കരം അഥവാ ഛേദിക്കപ്പെട്ട ചരിത്രം, സ്ത്രീകള്‍ പൊരുതിനേടിയ ഇരിപ്പിടങ്ങള്‍, എടുത്തെറിയെടാ കിണ്ടിയും വെള്ളവും , ശബരിമല 'ബലിദാനി'യും റീഷ്താഗിലെ ലുബ്ബേയും തുടങ്ങിയ പഠനങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പ്രസാധകര്‍ കോഴിക്കോട്ടെ ഇന്‍സൈറ്റ് പബ്ലിക്ക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top