26 April Friday

നാരങ്ങാമണവുമായി ‘മഞ്ഞനാരകം’

വെബ് ഡെസ്‌ക്‌Updated: Wednesday Feb 13, 2019


കൊച്ചി
മലയാളത്തിൽ ആദ്യമായി സുഗന്ധം പൂശി പുസ‌്തകമെത്തി. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ സേവ്യർ ജെയുടെ പുതിയ നോവൽ ‘മഞ്ഞനാരക’മാണ‌് നാരങ്ങാഗന്ധവുമായി കൃതി പുസ‌്തകമേളയിൽ എത്തിയിരിക്കുന്നത‌്. ഇന്ത്യയിൽ നോവലിന്റെ പേരുള്ള മണവുമായി പുറത്തിറങ്ങുന്ന ആദ്യപുസ്തകം ഇതാകുമെന്ന‌് പ്രസാധകർ പറയുന്നു.

വിദേശത്ത‌ുനിന്ന‌് ഇറക്കുമതി ചെയ്ത പ്രത്യേകതരം രാസപദാർഥങ്ങളാണ‌് ചെറുനാരങ്ങയുടെ നേർത്ത ഗന്ധത്തിനായി ഉപയോഗിച്ചിട്ടുള്ളത‌്. അവസാന താൾവരെയും സുഗന്ധം നിറഞ്ഞ‌ുനിൽക്കും. പ്രശസ്ത ഗ്രീക്ക് നോവലിസ്റ്റും ചിന്തകനുമായ നിക്കോസ് കസന്ത‌്‌സാക്കിസ് രചിക്കുന്ന നോവൽ എന്ന ഭാവനയിലാണ് സേവ്യർ ജെ ‘മഞ്ഞനാരകം’ എഴുതിയിരിക്കുന്നത്.

ചരിത്രവും ഭാവനയും കൂടിക്കലർന്ന ‘മഞ്ഞനാരക’ത്തിൽ ബുദ്ധൻ, ക്രിസ്തു, മഹാത്മാഗാന്ധി, അഡോൾഫ് ഹിറ്റ‌്‌ലർ, നാഥുറാം ഗോഡ്സെ, കാൾ മാർക്സ്, മാർകോ പോളോ എന്നിവരും കസന്ത‌്‌സാക്കിസും അദ്ദേഹത്തിന്റെ ചില കഥാപാത്രങ്ങളും എത്തുന്നുണ്ട‌്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top