25 April Thursday
ദുരന്തകാലത്തെ സർഗാത്മകതകൊണ്ട് അടയാളപ്പെടുത്തുന്ന സംരംഭം

‘അക്ഷരവൃക്ഷം’ പദ്ധതിക്ക്‌ കവിയുടെ ആശംസ

വെബ് ഡെസ്‌ക്‌Updated: Saturday Apr 11, 2020


തിരുവനന്തപുരം
കോവിഡ്‌ കാലത്തെ അവധിക്കാലം സർഗാത്മകമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഒരുക്കുന്ന ‘അക്ഷരവൃക്ഷം’ പദ്ധതിക്ക്‌ കവി പ്രഭാവർമ്മയുടെ ആശംസ. ദുരന്തകാലത്തെ സർഗാത്മകതകൊണ്ട് അടയാളപ്പെടുത്തുന്ന സംരംഭമാണിതെന്ന്‌ പ്രഭാവർമ്മ പറഞ്ഞു.

അക്ഷരം എന്നതിന് നാശമില്ലാത്തത് എന്നുകൂടി അർഥമുണ്ടല്ലോ. അനശ്വരം എന്നുതന്നെ പറയാം. സാഹിത്യത്തോളം അനശ്വരമായി മറ്റൊന്നില്ല. അക്ഷരങ്ങളിലൂടെ ആ അനശ്വരതയുടെ ലോകം തുറക്കാൻ കുഞ്ഞുങ്ങൾക്കായുളള അക്ഷരവൃക്ഷം പദ്ധതിക്ക്‌ കഴിയുമെന്നും കവി പറഞ്ഞു. 

പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങൾ മുൻനിർത്തി ഒന്നുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്ക്‌ മലയാളത്തിലോ ഇംഗ്ലീഷിലോ കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവ എഴുതി വീട്ടിൽ സൂക്ഷിക്കുന്നതാണ്‌ പദ്ധതി. കോവിഡ്‌ നിയന്ത്രണങ്ങൾ നീങ്ങുമ്പോൾ അധ്യാപകരിലൂടെ വിദ്യാഭ്യാസ വകുപ്പ് അതു ശേഖരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവ പുസ്തകരൂപത്തിൽ എസ്‌സിഇആർടി പ്രസിദ്ധീകരിക്കും. എഴുത്തിന്റെ ലോകത്തേക്കുള്ള ഈ ക്ഷണം സ്വീകരിക്കണമെന്നും കുട്ടികളോട്‌ പ്രഭാവർമ്മ അഭ്യർഥിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top