18 April Thursday

പെണ്ണച്ചിയും തണൽപ്പെയ്ത്തും പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Nov 5, 2018

ഷാ൪ജ> ഷാ൪ജ അന്താരാഷ്ട്ര പുസ്തകമേളയിൽ റൈറ്റേഴ്‌സ് ഫോറത്തിൽ  വെച്ച് വെള്ളിയോടന്റെ പെണ്ണച്ചി, സബീന എം സാലിയുടെ തണൽപ്പെയ്ത്ത് എന്നീ നോവലുകൾ പ്രകാശനം ചെയ്തു. പ്രമുഖ എഴുത്തുകാരി കെ പി സുധീര നോവലിസ്റ്റും കവിയുമായ സബീന എം സാലിക്ക് നൽകിയാണ്‌ പെണ്ണച്ചിയുടെ പ്രകാശന ക൪മ്മം നി൪വ്വഹിച്ചത്. ഡോ എം കെ മുനീർ മുഖ്യാതിഥിയായിരുന്നു.

അബ്ദുല്ല മല്ലിശ്ശേരി,ഉണ്ണി കുലുക്കല്ലൂ൪ എന്നിവ൪ ആശംസകൾ നേ൪ന്നു.സിറാജ് നായ൪ അധ്യക്ഷത വഹിച്ച ചടങ്ങിൽ സോണി ജോസ് വേളൂക്കാരൻ പുസ്തക പരിചയം നടത്തി.

സൗദിയിലെ ജീവകാരുണ്യപ്രവർത്തകയായ സഫിയ അജിത്തിന്റെ ജീവിതത്തെ ആസ്പദമാക്കി സബീന എം സാലി രചിച്ച നോവൽ പ്രശസ്ത ചെറുകഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം നോവലിസ്റ്റും കഥാകാരനുമായ വി എച്ച് നിഷാദിന് നൽകിയാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്. കഥകൾ ജീവിതത്തോട് ചേർന്നു നിൽക്കുമ്പോഴാണ് വായനയ്ക്ക് പ്രിയമേറുന്നതെന്നും  അത് ജീവചരിത്രപരമാകുമ്പോൾ അതിന്റ വായനാമൂല്യം അധികരിക്കുന്നുവെന്നും, പുതിയ കാലഘട്ടത്തിന്റെ മലയാള നോവലുകളോടൊപ്പം ചേർത്ത് വയ്ക്കാൻ കഴിയുന്ന രചനയാണ് തണൽ പ്പെയ്ത്ത്  എന്നും പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സന്തോഷ് അഭിപ്രായപ്പെട്ടു.

ദീപ ചിറയിൽ പുസ്തക പരിചയം നടത്തി. സിരാജ് നായർ അദ്ധ്യക്ഷനായി..മൻസൂർ പള്ളൂർ, വെള്ളിയോടൻ,സക്കീർ വടക്കുംതല, ശിവപ്രസാദ് എന്നിവർ ആശംസകൾ നേർന്നു.

സബീന എം സാലി മറുപടി പ്രസംഗം നടത്തി. കൈരളി ബുക്സ് പ്രസാധനം നിർവ്വഹിച്ച പുസ്തകം ഷാർജ പുസ്തകമേളയിലും ഒപ്പം നാട്ടിലെ പ്രമുഖ ബുക്സ്റ്റാളുകളിലും ലഭ്യമാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top