24 April Wednesday

ലൈബ്രറി കൗണ്‍സില്‍ ഓൺലൈൻ വായനമത്സരം

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020


തിരുവനന്തപുരം
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ‘കഥകളതിസാന്ത്വനം’ എന്ന പേരിൽ ഓൺലൈൻ വായനമത്സരം സംഘടിപ്പിക്കുന്നു. പ്രശസ്തമായ 10 ചെറുകഥകളെ അടിസ്ഥാനമാക്കിയാണ് മത്സരം. രജിസ്റ്റർ ചെയ്യുന്നവർക്ക് കൗൺസിലിന്റെ വെബ്സൈറ്റായ  www.kslc.kerala.gov.in ൽനിന്ന്‌ കഥകൾ ഡൗൺലോഡ് ചെയ്യാം. ചൊവ്വാഴ്‌ച രജിസ്ട്രേഷൻ ആരംഭിക്കും. 25നാണ് മത്സരം.

16 വയസ്സുവരെ, 17 മുതൽ
50 വയസ്സുവരെ, 51 വയസ്സിനു മുകളിൽ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളിലായി അഞ്ചുപേർക്ക്‌ 3000 രൂപ വീതം സമ്മാനം നൽകും. ഗ്രന്ഥശാലാ പ്രവർത്തകർ മത്സരം വിജയിപ്പിക്കുന്നതിനാവശ്യമായ തയ്യാറെടുപ്പുകൾ നടത്തണമെന്ന്‌ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ വി കുഞ്ഞികൃഷ്ണനും സെക്രട്ടറി പി അപ്പുക്കുട്ടനും അഭ്യർ
ഥിച്ചു.

10 ചെറുകഥകൾ: വാസനാ വികൃതി–- വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ, ഒരു വയസൻ–- മോപ്പസാങ് (വിവർത്തനം: എം ടി), വെള്ളപ്പൊക്കത്തിൽ–- തകഴി,  നീലവെളിച്ചം–- ബഷീർ, എന്തും ചെയ്യാൻ മടിക്കാത്ത രണ്ടുപേർ–- ഒ ഹെൻറി,  പൂവമ്പഴം–- കാരൂർ, മനുഷ്യപുത്രി–- ലളിതാംബിക അന്തർജനം, വാടകവീടുകൾ–- ഉറൂബ്, ചുവന്ന പാവാട–- മാധവിക്കുട്ടി, ശേഖൂട്ടി–- ടി പത്മനാഭൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top