20 April Saturday

പി രാജീവിന്റെ ‘എന്തുകൊണ്ട‌് ഇടതുപക്ഷം’ പ്രകാശനം ചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Friday Apr 5, 2019

കൊച്ചി
പി രാജീവിന്റെ ‘എന്തുകൊണ്ട‌് ഇടതുപക്ഷം’ എന്ന പുസ‌്തകം ഐഎംഎ ഹൗസിൽ നടന്ന ചടങ്ങിൽ മന്ത്രി തോമസ‌് ഐസക‌് എഴുത്തുകാരി തനൂജ ഭട്ടതിരിക്ക‌് നൽകി പ്രകാശനം ചെയ‌്തു. പി രാജീവ‌് ചടങ്ങിൽ പങ്കെടുത്തു. പ്രൊഫ. മോനമ്മ കൊക്കാട‌് അധ്യക്ഷയായി. ദേശാഭിമാനി അസിസ‌്റ്റന്റ‌് എഡിറ്റർ അനിൽകുമാർ എ വി സംസാരിച്ചു.

ഇൻസൈറ്റ‌് പബ്ലിക്ക പ്രസിദ്ധീകരിച്ച പുസ‌്തകത്തിൽ ബിജെപിക്ക‌് കളമൊരുക്കുന്നതാര‌്, കോൺഗ്രസും വർഗീയനിലപാടും തുടങ്ങി വിവിധ ലേഖനങ്ങൾ മൂന്നു ഭാഗങ്ങളിലായി ചേർത്തിരിക്കുന്നു. ജൈവജീവിതവും പ്രളയകാലത്തെ ഓണവും വത്തിക്കാനിലെ വിശേഷങ്ങളും ലേഖനങ്ങൾക്ക‌് വിഷയമായിട്ടുണ്ട‌്. പ്രളയകാലത്തിൽ കേരളം കാണിച്ച അസാധാരണ ഐക്യത്തെക്കുറിച്ച‌ും പുസ‌്തകത്തിൽ വിവരിക്കുന്നു. 156 പേജുള്ള പുസ‌്തകത്തിന‌് 200 രൂപയാണ‌് വില.

പി രാജീവ‌് എഴുതിയ  ‘കാഴ‌്ചവട്ടം’ എന്ന പുസ‌്തകത്തിന്റെ രണ്ടാംപതിപ്പും ഇതോടൊപ്പം പുറത്തിറക്കി. എറണാകുളം മഹാരാജാസ‌് കോളേജ‌് യൂണിയൻ ചെയർപേഴ‌്സൺ മൃദുല ആദ്യപ്രതി ഏറ്റുവാങ്ങി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top