തിരുവനന്തപുരം > 2016ലെ അബുദാബി ശക്തി അവാര്‍ഡുകള്‍ക്ക്  പരിഗണിക്കുന്നതിന് സാഹിത്യകൃതികള്‍ ക്ഷണിച്ചു. 2013 ജനുവരി ഒന്നുമുതല്‍  2015 ഡിസംബര്‍ 31വരെയുള്ള കാലയളവില്‍ ഒന്നാംപതിപ്പായി പ്രസിദ്ധീകരിച്ച  മൌലികകൃതികളാണ് പരിഗണിക്കുന്നത്. വിവര്‍ത്തനങ്ങളോ അനുകരണങ്ങളോ  സ്വീകാര്യമല്ല.
കവിത, നോവല്‍, ചെറുകഥ, നാടകം, ബാലസാഹിത്യം, വിജ്ഞാനസാഹിത്യം (ചരിത്രം,  വിദ്യാഭ്യാസം, ശാസ്ത്രം, ഭാഷ, മനഃശാസ്ത്രം, സംസ്കാരം, നാടോടിവിജ്ഞാനം  തുടങ്ങിയവ) എന്നീ സാഹിത്യവിഭാഗത്തില്‍പ്പെടുന്ന കൃതികള്‍ക്കാണ് അബുദാബി  ശക്തി അവാര്‍ഡുകള്‍ നല്‍കുന്നത്.
സാഹിത്യവിമര്‍ശന കൃതിക്ക് ശക്തി– തായാട്ട്  അവാര്‍ഡും ഇതരസാഹിത്യവിഭാഗം കൃതിക്ക് (ആത്മകഥ, ജീവചരിത്രം, സ്മരണ,  യാത്രാവിവരണം തുടങ്ങിയവ) ശക്തി– എരുമേലി പരമേശ്വരന്‍പിള്ള അവാര്‍ഡും  നല്‍കും.
കവിത, നോവല്‍, ചെറുകഥ, നാടകം, സാഹിത്യവിമര്‍ശനം, വിജ്ഞാനസാഹിത്യം,  ഇതരസാഹിത്യവിഭാഗം തുടങ്ങിയവയില്‍പ്പെട്ട കൃതികള്‍ക്ക് 15,000 രൂപവീതവും  ബാലസാഹിത്യത്തിന് 10,000 രൂപയുമാണ് അവാര്‍ഡ് തുക. പ്രശസ്തിപത്രവും  ശില്‍പ്പവും നല്‍കും. 2011മുതല്‍ 2015വരെ (കഴിഞ്ഞ അഞ്ചുവര്‍ഷം) ഈ  അവാര്‍ഡുകള്‍ ലഭിച്ചവരുടെ കൃതികള്‍ പരിഗണിക്കുന്നതല്ല. കൃതികളുടെ മൂന്ന്  കോപ്പി വീതം കണ്‍വീനര്‍, അബുദാബി ശക്തി അവാര്‍ഡ് കമ്മിറ്റി, ദേശാഭിമാനി,  അരിസ്റ്റോ ജങ്ഷന്‍, തിരുവനന്തപുരം– 695001 വിലാസത്തില്‍ 31നകം  കിട്ടത്തക്കവിധം അയക്കണം.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..