29 March Friday

തുറന്നു, സ്വാതന്ത്ര്യത്തിന്റെ ചുവന്ന പാതകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 2, 2022


തൃശൂർ
ഇന്ത്യൻ  സ്വാതന്ത്ര്യ  സമരത്തിലെ  ഇതിഹാസ സമാനമായ പോരാട്ടങ്ങൾ അടയാളപ്പെടുത്തുന്ന ദേശാഭിമാനി പ്രസിദ്ധീകരണം "സ്വാതന്ത്ര്യത്തിന്റെ ചുവന്ന പാതകൾ' പ്രകാശനം ചെയ്‌തു.   80–-ാം വാർഷികാഘോഷ  ചടങ്ങിൽ   സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ, മന്ത്രി കെ രാധാകൃഷ്‌ണന്‌ നൽകിയാണ്‌ പുസ്‌തകം  പ്രകാശനം ചെയ്‌തത്‌. 

സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തിന്റെയും ധീരതകളുടെയും ചിത്രം ഈ പുസ്‌തകത്തിൽ കാണാം.  കർഷകർ, കർഷക ത്തൊഴിലാളികൾ, തൊഴിലാളികൾ, വിദ്യാർഥികൾ, സ്‌ത്രീകൾ, ആദിവാസികൾ തുടങ്ങി ഒരേ ലക്ഷ്യത്തിനായി അണിനിരന്ന പോരാട്ടധാര തുറന്നുകാട്ടുന്നു. പൂർണ സ്വാതന്ത്ര്യത്തിനുവേണ്ടി മുന്നിൽനിന്ന്‌  കമ്യൂണിസ്‌റ്റ്‌ പാർടിയുടെ നിർണായക പങ്കും  ജനങ്ങളിലേക്ക്‌ എത്തിക്കുകയാണ്‌. സ്വാതന്ത്ര്യത്തിന്റെ  75–-ാം  വാർഷികത്തോടനുബന്ധിച്ച്, സ്വാതന്ത്ര്യസമരത്തിന്റെ വിവിധ ധാരകളെ സംബന്ധിച്ച് ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളും പ്രധാന ചരിത്രസംഭവങ്ങളും പുസ്തകത്തിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്‌.

ആറ്‌ അധ്യായങ്ങളായാണ്‌ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്‌. "കേരളം' എന്ന അധ്യായത്തിൽ കേരളസ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രമാണ്‌ പറയുന്നത്‌. സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്‌ണൻ, എം എ ബേബി, ബൃന്ദ കാരാട്ട്‌, പ്രഭാത്‌ പട്‌നായിക്‌, ‌സച്ചിദാനന്ദൻ തുടങ്ങിയവരുടെ ലേഖനങ്ങൾ ഉൾപ്പെടുത്തിയതാണ് "വെല്ലുവിളികളും ഭീഷണികളും' എന്ന അവസാന അധ്യായം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top