25 April Thursday

അനില്‍കുമാര്‍ എ വിയുടെ 4 പുസ്തകപ്രകാശനം 7ന് ഷാര്‍ജയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Nov 1, 2016

കണ്ണൂര്‍ > ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്റര്‍ അനില്‍കുമാര്‍ എ വിയുടെ നാലു പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പുറത്തിറങ്ങും. സിനിമയിലെ കൊടുങ്കാറ്റുകള്‍, ഓര്‍മകളുടെ തുറമുഖത്തുനിന്നും പുറപ്പെട്ട നാവികര്‍, കെ പി ആറിന്റെ കഥ; കല്യാശേരിയുടെയും എന്നീ കൃതികള്‍ക്കൊപ്പം സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ചരിത്രത്തിനൊപ്പം നടന്ന ഒരാള്‍ എന്ന ഇ എം എസ് ജീവചരിത്രത്തിന്റെ പത്താം ഡീലക്സ് പതിപ്പും ഏഴിന് രാത്രി എട്ടിന് ലിറ്ററേച്ചര്‍ ഹാളില്‍ ചലച്ചിത്രകാരന്‍ സലീം അഹമ്മദ് പ്രകാശനംചെയ്യും. എഴുത്തുകാരി സോണിയ ഷിനോയ് ആദ്യപ്രതി ഏറ്റുവാങ്ങും.

എന്‍ എസ് ജ്യോതികുമാര്‍ പുസ്തക പരിചയം നടത്തും. ഇന്ത്യന്‍ അസോസിയേഷന്‍ മാനേജിങ് കമ്മിറ്റിയംഗം അനില്‍ അമ്പാട്ട് അധ്യക്ഷനാകുന്ന  ചടങ്ങില്‍  അനില്‍കുമാര്‍ എ വി, കെ എം അബ്ബാസ്, വി എം സതീഷ്, പി പി ശശീന്ദ്രന്‍, എം വി അക്ബര്‍ എന്നിവര്‍ സംസാരിക്കും. കോഴിക്കോട്ടെ ലിപി പബ്ളിക്കേഷന്‍സാണ് പ്രസാധകര്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top