27 September Wednesday

നന്തനാർ പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jan 7, 2021
അങ്ങാടിപ്പുറം> വള്ളുവനാടൻ സാംസ്കാരിക വേദി ഏർപ്പെടുത്തുന്ന നന്തനാർ സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു. ഇത്തവണ ബാലസാഹിത്യത്തിനാണ് പുരസ്കാരം നൽകുന്നത് .15000 രൂപയും ശില്‍പവും അടങ്ങുന്നതാണ് നന്തനാര്‍ സാഹിത്യ പുരസ്കാരം
 
2018 ജനുവരി 1 നും 2020 ഡിസംബർ 31 നും ഇടയിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകൃതമായ ആദ്യ ബാലസാഹിത്യ കൃതി (നോവല്‍ / കഥാസമാഹാരം) ആണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്. എഴുത്തുകാർ കൃതിയുടെ മൂന്ന് കോപ്പികൾ സഹിതം, ഫെബ്രുവരി 15ന് ഉള്ളിൽ ലഭിക്കത്തക്കവിധം താഴെ കൊടുത്ത വിലാസത്തിൽ അയക്കുക.
രാംദാസ് ആലിപ്പറമ്പ്
ചെയർമാൻ
വള്ളുവനാടൻ സാംസ്കാരിക വേദി
പ്രിയദര്‍ശിനി ബില്‍ഡിംഗ്
അങ്ങാടിപ്പുറം
മലപ്പുറം ജില്ല 679321
ഫോണ്‍ 9947815550, 9745305045

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top