26 April Friday

കെ ബി ജയന്റെ ‘ബോംബെ ഏടുകൾ’ പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Dec 13, 2021

അബുദാബി > കെ ബി ജയന്റെ ‘ബോംബെ ഏടുകൾ’ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു മുതിർന്ന മാധ്യമപ്രവർത്തകൻ ആർ ശ്രീകണ്ഠൻ നായർക്ക്‌ നൽകി പ്രകാശനം ചെയ്‌തു. മലയാളം മിഷൻ അബുദാബി കോർഡിനേറ്റർ സഫറുള്ള പാലപ്പെട്ടി പുസ്‌‌തകം പരിചയപ്പെടുത്തി.

ദീർഘകാലം ബോംബെയിൽ ജീവിച്ച ജയൻ പുസ്തകത്തിലൂടെ ബോംബെ ജീവിതത്തിനിടയിലുണ്ടായ അനുഭവങ്ങൾ ചരിത്ര അന്വേഷികൾക്കും ചരിത്ര വിദ്യാർഥികൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ്‌ ആവിഷ്‌ക‌രിച്ചിരിക്കുന്നത്. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും വധവും ബാബരി മസ്‌ജിദിന്റെ തകർച്ചയും തുടർന്നുണ്ടായ ബോംബെ കലാപവും ബോംബെ സ്‌ഫോടന പരമ്പരകളും തുടങ്ങി ഇന്ത്യയിൽ നടന്ന പല സുപ്രധാന സംഭവങ്ങളും പുസ്‌തകത്തിൽ പരാമർശിക്കുന്നുണ്ട്‌.

വെർച്വലായി സംഘടിപ്പിച്ച പ്രകാശന ചടങ്ങിൽ കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും മുൻ സെക്രട്ടറിയായിരുന്ന ഡോ. പി വി കൃഷ്ണൻ നായരുടെ അധ്യക്ഷനായി. കലാകാരൻ ജയരാജ് വാര്യർ, കവയിത്രി ഡോ. ഇ സന്ധ്യ, നാടകപ്രവർത്തകൻ ഡോ. എം എൻ വിനയകുമാർ, ഡോ. നരേന്ദ്രൻ ആർ നായർ, ഹൈമവതി ടീച്ചർ, കെ. ബി. മുരളി, ചിത്രകാരൻ കെ. പി. അബ്ദുൽ നാസർ, ഡോ. വി ശോഭ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നൂറിലേറെ പേർ ചടങ്ങിൽ പങ്കെടുത്തു. ഗ്രീൻ ബുക്‌സ് ഡയറക്‌ടർ സുഭാഷ് പൂങ്ങോട്ട് സ്വാഗതവും, ഗ്രന്ഥകാരൻ കെ ബി ജയൻ നന്ദിയും പറഞ്ഞു. രാധാകൃഷ്ണൻ മച്ചിങ്ങൽ, ബിജു തുണ്ടിൽ എന്നിവർ ചടങ്ങ് നിയന്ത്രിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top