09 December Saturday
ജയന്ത മഹാപത്ര സ്‌മരണ

കവിത സ്വാതന്ത്ര്യം എന്ന നിലയിൽ - കവി ജയന്ത മഹാപത്രയുടെ കാവ്യലോകങ്ങളെക്കുറിച്ച്....

മൊഴിമാറ്റം/എബ്രഹാംUpdated: Thursday Sep 21, 2023

ജയന്ത മഹാപത്ര

ഒരുവന്‍ കുട്ടിയായിരിക്കുമ്പോള്‍ ലോകത്തിന്റെ അന്ധകാരം യഥാർഥവും അവനു ചുറ്റും തൂങ്ങിക്കിടക്കുന്നതുമായിരിക്കും. അപ്പോള്‍ അവര്‍ക്ക് ആ വാതിലിന്റെ തുറക്കല്‍ ഒരു നോട്ടം സാധ്യമാക്കിയേക്കാം. അന്ധനായി അവന്‍ പുറത്തേക്ക് നോക്കുന്നു. അദൃശ്യമായ പ്രകാശത്തിന്റെ ദ്യുതിയാല്‍ ഉയര്‍ത്തപ്പെട്ട് ആ കുഞ്ഞ് അതിനെ അനുഭവിച്ചറിഞ്ഞ് ലാഘവമുള്ളവനായിത്തീരുന്നു. ആ നിമിഷം അവനെ അവന്‍ അതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു ഇടത്തിലേക്ക്, സ്വാതന്ത്ര്യത്തിന്റെ സാമ്രാജ്യത്തിലേക്ക് ‐ വഹിച്ചുകൊണ്ടുപോയിട്ടെന്നപോലെ

ഒരിക്കലും തുറക്കാത്ത ഒരു വാതില്‍ ഓരോ മനുഷ്യന്റേയും ഹൃദയത്തിലുണ്ട്. അല്ലെങ്കില്‍ ചിലപ്പോള്‍ അതു തുറക്കുമ്പോള്‍ നാം അതിന്റെ തുറക്കലിനെക്കുറിച്ച് ബോധവാന്മാരായിത്തീരുന്നില്ല. അതു തുറക്കുമ്പോള്‍ അതു മറ്റൊരു ലോകം വെളിപ്പെടുത്തുന്നു. കാലം തീര്‍ന്നുപോവുകയും സമഷ്ടി വളരുകയും ചെയ്യുന്നു. ഒരുപക്ഷേ, പ്രകാശത്തിനാലും വിസ്തൃതിയാലും സ്വത്വം നിറയ്ക്കുന്നു. ഒരുവന്‍ കുട്ടിയായിരിക്കുമ്പോള്‍ ലോകത്തിന്റെ അന്ധകാരം യഥാർഥവും അവനു ചുറ്റും

ജയന്ത മഹാപത്ര

ജയന്ത മഹാപത്ര

തൂങ്ങിക്കിടക്കുന്നതുമായിരിക്കും. അപ്പോള്‍ അവര്‍ക്ക് ആ വാതിലിന്റെ തുറക്കല്‍ ഒരു നോട്ടം സാധ്യമാക്കിയേക്കാം. അന്ധനായി അവന്‍ പുറത്തേക്ക് നോക്കുന്നു. അദൃശ്യമായ പ്രകാശത്തിന്റെ ദ്യുതിയാല്‍ ഉയര്‍ത്തപ്പെട്ട് ആ കുഞ്ഞ് അതിനെ അനുഭവിച്ചറിഞ്ഞ് ലാഘവമുള്ളവനായിത്തീരുന്നു. ആ നിമിഷം അവനെ അവന്‍ അതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു ഇടത്തിലേക്ക്, സ്വാതന്ത്ര്യത്തിന്റെ സാമ്രാജ്യത്തിലേക്ക് ‐ വഹിച്ചുകൊണ്ടുപോയിട്ടെന്നപോലെ.

ഒരു കുട്ടിയായിരിക്കുമ്പോള്‍, എന്റെ ദിവസങ്ങള്‍ക്ക് പുതിയ അർഥവും പുതിയ തുടക്കവും ഉണ്ടായിരുന്നു. ആ ചെറിയ ആഹ്ലാദാവസരങ്ങള്‍, ഞാന്‍ ഓർമിക്കുന്നു. ഒഴുകുന്ന അരുവിയിലേക്ക് കാലിട്ടിരുന്ന് ഒഴുക്ക് എന്നെ കടന്നുപോകുമ്പോഴായിരുന്നു ഇത് എനിക്ക് അനുഭവവേദ്യമായത്. എന്നാല്‍ ഞാനിപ്പോള്‍ സംസാരിക്കാന്‍ പോകുന്നത് അപ്പോള്‍ ഞാന്‍ അനുഭവിച്ചറിഞ്ഞ വെള്ളത്തിന്റെ ഒഴുക്ക് എനിക്ക് നല്‍കിയ ആഹ്ലാദത്തേക്കുറിച്ചല്ല. അതൊരു പക്ഷേ, മറ്റെന്തൊക്കെയോ ആയിരിക്കാം.

ഞാന്‍ അക്കാലത്ത് ബോധവാനായിരുന്നിട്ടില്ലാത്ത എന്തെങ്കിലും. ഒരുപക്ഷേ ആകാശത്തിലൂടെ ആഹ്ലാദത്തോടെ ഊഞ്ഞാലാടുന്ന നക്ഷത്രങ്ങളെയോ, പുല്ലിനെയോ, ഭൂമിയെയോ കുറിച്ചുള്ള ബോധമില്ലാതെയോ, അവിടെ എനിക്കരികില്‍ നിന്നിരുന്ന ലോകത്തെക്കുറിച്ചുള്ള എന്തെങ്കിലും ചിന്തയോ കൂടാതെ, ഞാന്‍ ചെയ്തതും ഞാന്‍ ചെയ്യാനാഗ്രഹിച്ചതിലും വേരുകളുള്ള എന്തിനെയെങ്കിലും കുറിച്ച്.

ഭൂതകാലത്തിന്റെ ഈ ലളിതനിമിഷത്തില്‍ ഞാന്‍ എന്താണ് ഓർമിക്കുന്നത്? ഇപ്പോള്‍ എന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്നതെന്താണ്? അത് എന്താണെന്നതിനെക്കുറിച്ച് എനിക്ക് നേരിയ ആശയംപോലും ഉണ്ടായിരുന്നുവോ? യഥാർഥത്തില്‍ അതില്‍നിന്ന് പുറത്തുചാടുവാന്‍ ശ്രമിക്കുകയല്ലായിരുന്നുവോ, അല്ലെങ്കില്‍ ഞാന്‍ എന്തെങ്കിലും തേടുകയാണെന്ന ബോധ്യം എനിക്കുണ്ടായിരുന്നുവോ?

ഇപ്പോള്‍ വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം എനിക്ക് ബോധ്യം വന്നിട്ടുണ്ട്. എന്നെ അപരിചിതനും ദുഃഖിതനും ലാഘവമുള്ളവനുമാക്കി മാറ്റുന്ന, ഞാന്‍ അനുഭവിച്ചറിയുന്ന വികാരം, ഞാന്‍ സ്വാതന്ത്ര്യമെന്നു വിളിക്കുന്നതു തന്നെയാണ്. ഈ സ്വാതന്ത്ര്യത്തില്‍ വിശ്വാസത്തിന്റെ തുടക്കം വിശ്രമിച്ചിരുന്നു. അനിർവചനീയമായ ലാഘവത്വം. അത് ഒരു ദീപത്തില്‍നിന്ന് വ്യാപനം ചെയ്യുന്ന പ്രകാശം പോലെയാണ്. അകന്നകന്നുപോകുന്ന അത് എല്ലായിടത്തുമെന്നപോലെ. ഒരുവനെ അകലേക്ക് വഹിച്ചുകൊണ്ടുപോകുന്ന ഒന്ന്.

ഒരുവന്റെ ജീവിതത്തിന്റെ വിസ്തൃതി അളക്കുവാന്‍ പരാജയപ്പെടുന്ന എന്തെങ്കിലുംപോലെ. എന്നെ സംബന്ധിച്ചിടത്തോളം ഇന്ന് ഒരു നല്ല കവിത ചെയ്യുന്നതതാണ്. ഞാന്‍ ഒരു കവിത നല്ല കവിതയെന്ന് പറയുന്നത് ഒരു കവിതയിലെ വാക്കുകളുടെ പരസ്പരമുള്ള ഐക്യത്തിലൂടെ ജീവിതത്തിന്റെ സത്തയുടെ അടിത്തട്ടോളമെത്തിക്കാന്‍ കഴിയുന്ന ഒരു കവിതയെയാണ്. എടുത്തുപറയേണ്ടതെന്തെന്നാല്‍ കവിത അത് തെളിയിക്കുന്നുവെന്നതാണ്. യഥാര്‍ഥ കവിതയ്ക്ക് കവിയെയും വായനക്കാരനെയും അവരുടെ ആവശ്യങ്ങളില്‍നിന്ന് മോചിപ്പിക്കാനും സാധാരണയില്‍നിന്ന് അപ്പുറത്തുള്ള ഒരു ഫലം പുറപ്പെടുവിക്കാനും കഴിയും.

എന്താണ് ഒരു കവിയുടെ സ്വാതന്ത്ര്യം ? മരണമാകുന്ന സംഭവത്തെ മുന്‍കൂട്ടി കാണാന്‍കഴിയുന്ന എന്തെങ്കിലും ഒന്നാണോ? പ്രകൃത്യാതീതവും അയഥാർഥവുമായ ഒരു വഴി. ഹൃദയത്തില്‍ അജ്ഞാതസ്ഥലങ്ങളിലൂടെയുള്ള വഴിയാണോ അത്?

വിദൂരതയില്‍, അറിയപ്പെടാത്ത കടലോരത്ത്, കാറ്റ് ആഞ്ഞടിക്കുന്ന ഒരു നിമിഷത്തെപ്പോലെയാണോ അത്? അല്ലെങ്കില്‍ മരണജ്ഞാനത്തില്‍, അതുവരെ അകറ്റിനിര്‍ത്തിയിരുന്ന അത്ഭുതകരമായ മരുന്നിലേക്ക് നിപതിക്കുന്നവര്‍ അനുഭവിച്ചറിഞ്ഞതാണോ അത്?  അല്ലെങ്കില്‍, ഉദാഹരണമായി കൊറിയന്‍ കവി കിംചിഹായ് തന്നെക്കുറിച്ച് സംസാരിക്കുന്ന വരികളിലാണോ? ആ വരികള്‍ താഴെ ഉദ്ധരിച്ചിരിക്കുന്നു.

‘ഒരു ഹൃദയത്തിന്റെ ദുഃഖഭാരം ചുമലിലേറ്റിക്കൊണ്ട്
ഞാന്‍ പലായനം ചെയ്തു.
പർവതനിരകള്‍ തിരിഞ്ഞ്
ആ അലര്‍ച്ചയില്‍ ചുറ്റിത്തിരിഞ്ഞു.
ആ വിദൂരസ്ഥമായ നഗരം.
എകാന്തമായ സ്വാതന്ത്ര്യത്തിലൂടെ,
തുരുമ്പുപിടിച്ച തടവുമുറികളുടെ പ്രഹരങ്ങളിലൂടെ
എന്റെ സുഹൃത്തുക്കളുടെ
രക്തഛവിയാര്‍ന്ന കണ്ണുകളില്‍
പ്രഭാതം അവസാനം തിരിച്ചെത്തി.

ഈ സ്വാതന്ത്ര്യം എന്തായിരുന്നാലും, കവിതയെഴുത്തെന്ന ഈ പ്രക്രിയ ചില ആന്തരികമായ  ആവശ്യത്തെ പൂര്‍ത്തീകരിക്കുന്നുവെന്നുള്ളത് നിഷേധിക്കാനാവില്ല. അത് കവിയെ അവനെത്തന്നെ കടന്നുപോകാന്‍ പര്യാപ്തനാക്കിത്തീര്‍ക്കുന്നു.

അവനുള്ളില്‍ തന്നെയുള്ള ലോകത്തിന്റെ മേധാവിത്തവുമായി അവന്റെതന്നെ നാശം യുദ്ധം ചെയ്യാന്‍ ഒരുങ്ങിയിട്ടെന്നപോലെ. എഴുത്ത് എന്ന പ്രക്രിയതന്നെ സത്യത്തിന് ജന്മമരുളുന്നു. എന്തുകൊണ്ടെന്നാല്‍, അത് നിഗൂഢമായ രീതിയിലുള്ള കാര്യങ്ങളില്‍നിന്ന് ഒരുവനെ അകറ്റിക്കളയുന്നു. അപ്പോള്‍ പോലും ഒരുവന്‍ നമ്മുടെ മാനുഷിക ഉദ്ദേശ്യങ്ങളില്‍നിന്ന് സുഖപ്പെടേണ്ടതിന്റെ ആവശ്യകതയില്ല. അതുകൊണ്ട്, ആത്മപ്രകാശനമെന്നത് മനുഷ്യജീവിതത്തിന്റെ പ്രവൃത്തികളിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായിത്തീരുന്നു.

കവിയുണ്ടാക്കുന്ന കവിത തടവറയുടെയും വിമോചനത്തിന്റെയും ഒഴിച്ചുകൂടാനാവാത്ത ഒരു പ്രതീകമായി മാറുന്നു. ഞാന്‍ തടവറ എന്നു പറയുന്നതെന്തുകൊണ്ടെന്നാല്‍ കവിതയുടെ ശരിയെ നിയന്ത്രിക്കുന്നത് വാക്കുകളും വാചകങ്ങളുമാണ്. എന്നിരിക്കിലും ഇതിനെല്ലാം പകരമായിട്ടെന്നോണം കവിതയിലെ സ്വാതന്ത്ര്യം യഥാര്‍ഥത്തിലുള്ള ഒന്നായിത്തീരുന്നു. അതു നമ്മെ മനുഷ്യത്വമുള്ളവരും വിനീതരുമാക്കുന്നു. പലപ്പോഴും ചിന്തിച്ചുപോയേക്കാമെങ്കിലും ഒരിക്കലും ഒരു മിത്തായിത്തീരുന്നില്ല.

വിശാലമായി സംസാരിക്കുമ്പോള്‍, ഇന്ന് രണ്ടുതരം കവിതകളെഴുതപ്പെടുന്നുവെന്ന് ഒരുവന്‍ ചിന്തിക്കാന്‍ തുടങ്ങുന്നു. ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും വ്യവസ്ഥാപിതമായവയോട് കൂറുപുലര്‍ത്തുന്നവയാണ് ഒന്ന്. അത് കവിക്ക് അപായമോ അല്ലെങ്കില്‍ വൈഷമ്യമോ കൊണ്ടുവരാത്തതുകൊണ്ട് താരതമ്യേന സുരക്ഷിതമായ കവിതയാണ്. മറ്റൊരുതരത്തിലുള്ള കവിതകള്‍ നമ്മുടേതടക്കമുള്ള നിരവധി സ്ഥലങ്ങളില്‍ ഏതു കാലങ്ങളിലുമെഴുതപ്പെടുന്ന അപകടം നിറഞ്ഞ പണിയായ കവിതയെഴുത്താണ്. എന്തുകൊണ്ടെന്നാല്‍, അത്തരം കവിത വ്യവസ്ഥാപിതമായതിനെ വിമര്‍ശിക്കുന്നതാണ്.

അതുകൊണ്ടുതന്നെ അത് കവിയുടെ ജീവിതത്തിന് സുഖം പ്രദാനം ചെയ്യാത്തതുമാണ്. ഇവിടെ ഞാന്‍ സംസാരിക്കുന്നത് ‘രാഷ്ട്രീയപര' മെന്നു വിവക്ഷിക്കാവുന്ന തരത്തില്‍ ബോധപൂർവം എഴുതുന്ന കവിതയെക്കുറിച്ചല്ല. എന്നാല്‍ കവിയോ അല്ലെങ്കില്‍ എഴുത്തുകാരനോ ബാധ്യതപ്പെട്ടിരിക്കുന്ന ഒന്നിലേക്കാണ്. അത്തരം ഉത്തരവാദിത്വം സാധ്യമാകുന്നത് കവി അവന്റെ മനഃസാക്ഷിക്ക് ഉത്തരം പറയാറാകുമ്പോഴോ ബാധ്യസ്ഥനാകുമ്പോഴോ ആണ്. ഇത് കവി തത്വചിന്തകന്റേയോ അല്ലെങ്കില്‍ മതപുരോഹിതന്റെയോ ഭാഗം കൈക്കൊള്ളണമെന്ന് നിർദേശിക്കാനല്ല.

എന്നാല്‍ കവി അവന്റെ അന്തരംഗത്തിന്റെ അഗാധതയില്‍നിന്ന് അത് ഒരിക്കല്‍ക്കൂടി അനുഭവിച്ചറിയുന്നു. അവന്‍ നിലനില്‍ക്കുന്ന ലോകത്തില്‍ അവനെ അഭിമുഖീകരിച്ചു നില്‍ക്കുന്ന നിരവധി ജീവിതങ്ങളില്‍ അവന്‍ എല്ലായ്‌പോഴും ചെയ്യേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കുകയാവാം.ഞാന്‍ എന്റെ സ്വന്തം സ്വത്വത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എല്ലാക്കാലത്തും ഞാനെഴുതിയ കവിതകള്‍ ഏറിയ കൂറും എന്റെ ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു.

എന്നാല്‍ കവി അവന്റെ അന്തരംഗത്തിന്റെ അഗാധതയില്‍നിന്ന് അത് ഒരിക്കല്‍ക്കൂടി അനുഭവിച്ചറിയുന്നു. അവന്‍ നിലനില്‍ക്കുന്ന ലോകത്തില്‍ അവനെ അഭിമുഖീകരിച്ചു നില്‍ക്കുന്ന നിരവധി ജീവിതങ്ങളില്‍ അവന്‍ എല്ലായ്‌പോഴും ചെയ്യേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കുകയാവാം.ഞാന്‍ എന്റെ സ്വന്തം സ്വത്വത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എല്ലാക്കാലത്തും ഞാനെഴുതിയ കവിതകള്‍ ഏറിയ കൂറും എന്റെ ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു. അങ്ങനെ ഒരുവന്‍ എവിടെനിന്നോ പെട്ടെന്ന് വന്ന്, അവന്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അവന്റെ സ്വന്തം പ്രതിബിംബത്തെ കണ്ടുമുട്ടുന്നു. അല്ലെങ്കില്‍ ചിലപ്പോള്‍ വെറുതെ ചില അവ്യക്തരൂപങ്ങള്‍ കണ്ണില്‍പ്പെടുന്നു.

പലപ്പോഴും ആ ചോദ്യങ്ങള്‍ എന്റെ കവിതകളില്‍ വീണ്ടും വീണ്ടും ഉപരിതലത്തിലേക്ക് വരുന്നു. എന്നിട്ട് അവ ഉത്തരത്തിന്റെ അരികില്‍ നിന്നുപോകുന്നു. എത്രമാത്രം ഞാന്‍ ആശയങ്ങളാല്‍ കുഴഞ്ഞുമറിഞ്ഞിരിക്കുന്നുവെന്ന് ഇതെന്നെ ബോധ്യപ്പെടുത്തുന്നു. തെരുവില്‍ ഓരോ ദിവസവും ഞാന്‍ കടന്നുപോകുന്ന പേരില്ലാത്ത മനുഷ്യനെപ്പോലെ ഒരു മനുഷ്യന്‍.

ഞാനെഴുതുന്ന കവിതയ്ക്ക് എന്തു സംഭവിക്കുന്നുവെന്ന് ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. എല്ലായിടത്തുമുള്ള കവികളെയും നിർവചിക്കുന്നത്, പ്രക്രിയകളെക്കുറിച്ച് കണക്കാക്കുന്നത്, ശരിയായിരിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു. ഞാനെഴുതിയ കവിതയിലേക്ക് ഞാന്‍ നോക്കുന്നു, വളരെ അടുത്തുനിന്ന്.

അതെന്നോടുതന്നെ ഒരു ചോദ്യം ചോദിക്കാന്‍ ആവശ്യപ്പെടുന്നു. മറ്റുള്ളവരെയും എന്നെയും  കാണിക്കാനായി, എന്റെ സ്വന്തം ഇടത്തിന് ഞാനെഴുതിയതാണ് ഈ കവിതയെങ്കില്‍ ഞാന്‍ അതില്‍ എത്രമാത്രം സാമര്‍ഥ്യമുള്ളവനാണ്? ഞാന്‍ കളിക്കുന്ന വെറും കളിയാണോ എന്റെ ഈ കവിത? കാലവുമായുള്ള കളി? മരണത്തിന്റെ ചിന്തയാല്‍ സചേതനമായിത്തീരുന്ന ആ നിശൂന്യത? അല്ലെങ്കില്‍ എന്തൊക്കെയോ സംഭവിക്കുന്നതുകൊണ്ട് എന്നെ അഭിമുഖീകരിച്ച് പേജില്‍ നിറയുന്ന കവിത?

എന്നില്‍ എന്തെങ്കിലും തരത്തിലുള്ള എളിമ അവശേഷിച്ചിട്ടുണ്ടോ? എന്റെ ഇരുഭാഗത്തും യഥാർഥത്തില്‍ ഒന്നും സംഭവിക്കുന്നില്ല. അപ്പോള്‍ ഞാന്‍ ഈ ചോദ്യം ചോദിക്കേണ്ട സമയമായെന്നു തോന്നുന്നു. മറ്റുള്ള മനുഷ്യരെ ശ്രദ്ധിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന ഒരു മനുഷ്യജീവിയെപ്പോലെയാണോ ഞാനെന്റെ ജീവിതം ജീവിച്ചുതീര്‍ക്കുന്നത്? എന്റെ ഉത്തരം ‘അതെ' എന്നാണെങ്കില്‍, എന്റെ കവിതകള്‍ ഒരു ജീവിതബോധം ഉണ്ടാക്കുന്നുവെങ്കില്‍‐ അങ്ങനെയാണെങ്കില്‍ കവിത സ്വതന്ത്രമായിത്തീരുന്നുവെന്നു പറയാന്‍ വേണ്ടത്ര തെളിവുകളുണ്ട്. കൂടാതെ മനുഷ്യചൈതന്യം പൂര്‍ത്തീകരണത്തിലേക്കെത്തിച്ചേരുന്നു.

ജയന്ത മഹാപത്ര

ജയന്ത മഹാപത്ര

ഇന്നത്തെ ലോകം സ്ഥിരമായി കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണെങ്കിലും, കാര്യങ്ങള്‍ പത്തുവര്‍ഷങ്ങള്‍ക്കു മുമ്പെന്നപോലെ അല്ലാത്തതിനാലും, കുറച്ചു കവികളെങ്കിലും അവരുടെ മനഃസാക്ഷിയനുസരിച്ച് എഴുതുന്നതിന് ഉത്തരവാദിയല്ലെന്ന് ഒരുവന്‍ മനസ്സിലാക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഞങ്ങളില്‍ കുറച്ചുപേരെങ്കിലും  കവിതയും സത്യവും തമ്മില്‍ നിലനില്‍ക്കുന്ന പരിശുദ്ധമായ ബന്ധം ഉപേക്ഷിച്ചിരിക്കുന്നു. കവിതയെഴുത്തെന്ന ഈ അവസാനിക്കാത്ത പ്രക്രിയയില്‍ ഒരുവന്‍ എല്ലായ്‌പോഴും അവനെത്തന്നെ  തിരിച്ചറിയാന്‍ ശ്രമിക്കുകയും, ഒരുവന്റെ ഏതു ഭാഗം അവസാനത്തില്‍ മറ്റേ ഭാഗത്തെ അതിജീവിക്കുമെന്ന് ആത്യന്തികമായി കണ്ടെത്തുകയും ചെയ്യുന്നു.

കവിത അന്തരംഗത്തിലെ അപരിചിതനാണ്‐ ഒരുവന് ബോധ്യംവരുന്ന അന്തരംഗത്തിലെ മനുഷ്യന്‍. കവി എല്ലായ്‌പോഴും അന്തരംഗത്തിലെ ഈ മനുഷ്യനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്. അതുകൊണ്ട് അവന്റെ ചോദ്യങ്ങള്‍: ആരാണ് ഞാന്‍? എവിടെനിന്നാണ്  ഞാന്‍ വരുന്നത്? എവിടേക്കാണ് ഞാന്‍ പോകുന്നത്? എങ്ങനെ ഞാന്‍ ജീവിക്കും? ഞാന്‍ മുമ്പ് വ്യക്തമായി കാണാത്തവയെ എനിക്കെങ്ങനെ കാണാനാവും? എവിടെയാണ് നീ, ആ മറ്റൊരുവന്‍? എനിക്ക് എന്റെ മരണത്തിന് ഒരു അവകാശവുമില്ലേ?

തീര്‍ച്ചയായും വളരെ ലളിതമായ ചോദ്യങ്ങള്‍. എന്നാല്‍ ഉചിതമായ ഉത്തരം കണ്ടെത്താന്‍ ബുദ്ധിമുട്ടേറിയവ. നമുക്ക് നേരെ തുറിച്ചുനോക്കുന്നത് നിശ്ശബ്ദതകള്‍ മാത്രം. കടല്‍ഭിത്തിയില്‍ ആഞ്ഞടിക്കുന്ന തിരമാലകളുടെ ശബ്ദം പോലെ നമ്മുടെ ചിന്ത ഒരു പ്രക്രിയയാണ്. കവിതയും ഒരു പ്രക്രിയയാണ്. ഈ പ്രക്രിയകള്‍ എടുത്തുപറയത്തക്ക അളവിലുള്ള സ്വാതന്ത്ര്യവും ഊർജവുമുള്ളവയാണ്

തീര്‍ച്ചയായും വളരെ ലളിതമായ ചോദ്യങ്ങള്‍. എന്നാല്‍ ഉചിതമായ ഉത്തരം കണ്ടെത്താന്‍ ബുദ്ധിമുട്ടേറിയവ. നമുക്ക് നേരെ തുറിച്ചുനോക്കുന്നത് നിശ്ശബ്ദതകള്‍ മാത്രം. കടല്‍ഭിത്തിയില്‍ ആഞ്ഞടിക്കുന്ന തിരമാലകളുടെ ശബ്ദം പോലെ നമ്മുടെ ചിന്ത ഒരു പ്രക്രിയയാണ്. കവിതയും ഒരു പ്രക്രിയയാണ്. ഈ പ്രക്രിയകള്‍ എടുത്തുപറയത്തക്ക അളവിലുള്ള സ്വാതന്ത്ര്യവും ഊർജവുമുള്ളവയാണ്. കവി, അയാള്‍ കവിതയില്‍ എന്തെങ്കിലും കണ്ടെത്താന്‍ ശ്രമിക്കുന്നു. അത് അയാള്‍ കണ്ടുമുട്ടുന്ന നിരവധി പൊയ്മുഖങ്ങളേക്കാള്‍ ഏറെക്കാലം നിലനില്ക്കും‐ ഒരുപക്ഷേ, അവനില്‍ നിലനില്‍ക്കുന്ന മറ്റാരേക്കാളും. ഒരുപക്ഷേ അവസാനത്തില്‍ അവന്റെ ദര്‍ശനത്തെ വ്യക്തമാക്കാന്‍  സഹായിക്കുന്ന എന്തെങ്കിലും. അതാണയാള്‍ എഴുത്തെന്ന പ്രക്രിയയിലൂടെ ചെയ്യാന്‍ ശ്രമിക്കുന്നത്.

അതുകൊണ്ട് കവിതയിലുള്ള സ്വാതന്ത്ര്യവും ഊർജവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സുഖപ്പെടലും സംഭവിക്കുന്നതിലൂടെ അവന്റെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒട്ടുവളരെ കാര്യങ്ങള്‍ അവനു കണ്ടെത്താനും സാധ്യമാകുന്നു. വീണ്ടും വീണ്ടും കണ്ടെത്താന്‍ ശ്രമിക്കുന്നതിലൂടെയാണിത്‌. ഇത്തരത്തിലുള്ള നിഗൂഢതയുടെ ഗുണം കവിതാരചനയിലുണ്ടെന്ന് നമുക്ക് സമ്മതിക്കാം.

ചിലപ്പോള്‍ രാത്രിയില്‍ ഞാന്‍ മണിക്കൂറുകളോളം നിരാശതയെ നിരീക്ഷിച്ച് ഇരിക്കാറുണ്ട്‐  ഒഴിഞ്ഞ കടലാസ് എനിക്ക് മുന്നിൽവെച്ച്. വാക്കുകള്‍ പേപ്പറില്‍ പ്രത്യക്ഷപ്പെടുന്നതില്‍ പരാജയപ്പെടുമ്പോള്‍ എന്നെ താഴോട്ടു പിടിച്ചു വലിക്കുന്ന ഭൂഗുരുത്വാകര്‍ഷണത്തിന്റെ ഭയാനകത ഞാന്‍ അനുഭവിച്ചറിയുന്നു. അപ്പോള്‍ ഒരുപക്ഷേ  പെട്ടെന്ന് ഭാഷ കൈവരുന്നു. താളമായൊഴുകുന്നു. എന്റെ മുറ്റത്തുനില്‍ക്കുന്ന മാവിന്റെ ശിഖരങ്ങളിലൂടെ ചലിക്കുന്ന കാറ്റിനെപ്പോലെ. കവിത പടുത്തുയര്‍ത്തുമ്പോള്‍ ഊർജപ്രവാഹമുണ്ട്. ഭാരമില്ലായ്മയുടെ വികാരത്തിലേക്ക് പടുത്തുയര്‍ത്തുന്നു. ഒരുവന് സ്വാതന്ത്ര്യമെന്നു പറയാവുന്ന ഒരുതരം പൂജ്യം ഗുരുത്വാകര്‍ഷണബലത്തിലേക്ക്.

ഈ ലേഖനത്തിന്റെ അവസാനത്തിലായി ഞാന്‍ എന്നോടു തന്നെ ചോദിക്കുന്നു. എന്തുകൊണ്ടാണ് ഞാന്‍ ഉണ്ടാക്കപ്പെട്ടിരിക്കുന്നത്? വിശപ്പിനാലോ ഭൂമിയാലോ ഗൃഹാതുരത്വത്താലോ? ഏകാന്തതയാലും കിരാതത്വത്താലും മരണത്തിന്റെ വിസ്മയത്താലുമോ? എന്റെ രാജ്യത്തെയും ഇന്നത്തെ ലോകത്തെയും ബാധിക്കുന്ന സംഭവങ്ങളിലേക്ക് തിരിയുന്ന സംവേദനക്ഷമതയില്‍, എനിക്കു ചുറ്റുമുള്ള ലോകത്താല്‍ ബാധിക്കപ്പെടാതെയിരിക്കാന്‍ കഴിയുന്നില്ലെന്ന് എനിക്ക് ബോധ്യപ്പെടുന്നു.

ഞാന്‍ ആരാണെന്നും ഞാന്‍ ആരായിത്തീരുമെന്നും മനസ്സിലാക്കുന്നതിന് സൂര്യന്‍ പ്രകാശിച്ചുകൊണ്ടിരിക്കുന്നതുപോലെ ഞാന്‍ കവിതകള്‍ എഴുതിക്കൊണ്ടേയിരിക്കണം. രാഷ്ട്രപതിയുടെ വിസ്തൃതമായ പൂന്തോട്ടത്തില്‍ ശ്രദ്ധാപൂർവം പരിചരിച്ചുവളര്‍ത്തുന്ന റോസാച്ചെടിയിലും വിശക്കുന്ന കുട്ടികള്‍ പ്രാർഥിക്കുന്ന, എലികള്‍ ഓടിനടക്കുന്ന കുടിലുകളിലും സൂര്യന്‍ ഒരുപോലെ പ്രകാശിക്കുന്നു.

ഞാന്‍ ആരാണെന്നും ഞാന്‍ ആരായിത്തീരുമെന്നും മനസ്സിലാക്കുന്നതിന് സൂര്യന്‍ പ്രകാശിച്ചുകൊണ്ടിരിക്കുന്നതുപോലെ ഞാന്‍ കവിതകള്‍ എഴുതിക്കൊണ്ടേയിരിക്കണം. രാഷ്ട്രപതിയുടെ വിസ്തൃതമായ പൂന്തോട്ടത്തില്‍ ശ്രദ്ധാപൂർവം പരിചരിച്ചുവളര്‍ത്തുന്ന റോസാച്ചെടിയിലും വിശക്കുന്ന കുട്ടികള്‍ പ്രാർഥിക്കുന്ന, എലികള്‍ ഓടിനടക്കുന്ന കുടിലുകളിലും സൂര്യന്‍ ഒരുപോലെ പ്രകാശിക്കുന്നു. ക്ഷീണിച്ചുതളര്‍ന്ന്, ഒരുപക്ഷേ  ഉപേക്ഷിക്കപ്പെട്ട് എന്റെ തന്നെ തിക്കിത്തിരക്കി വരുന്ന വാക്കുകള്‍ എന്നെ താഴോട്ട് വീഴ്ത്തുന്നു. മറ്റൊരു തരം സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ഞാന്‍ രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നു. പൊഴിയുന്ന ഇലയുടെ കരച്ചില്‍ ആരു കരയും? വേനല്‍ക്കാല മന്ദമാരുതന്റെ നിമന്ത്രണം ആര് മന്ത്രിക്കും? കവിയോ രാഷ്ട്രീയക്കാരനോ?

ഒരുപക്ഷേ, ഈ ലോകത്തില്‍നിന്ന് കാലത്തിന്റെ ഭാരം മാറ്റാനുള്ള ഒരു പരിശ്രമമായി കവിത എക്കാലത്തും അവശേഷിക്കും. കവിതകള്‍ തുടര്‍ച്ചയായി എഴുതപ്പെട്ടുകൊണ്ടേയിരിക്കും. ബിംബങ്ങളിലൂടെയും രൂപകങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും. എപ്പോഴും നിലനില്‍ക്കുകയും എപ്പോഴും കടന്നുപോവുകയും നാം ഉറങ്ങുമ്പോള്‍ പോലും നമ്മെ ഉണര്‍ത്തുകയും രാത്രിയുടെ നിശ്ശബ്ദതയില്‍ നമ്മുടെ നാഡിമിടിപ്പുകള്‍ നമ്മെ കേള്‍പ്പിക്കുകയും ചെയ്യുന്നതാണ് കാലം.
അഥർവവേദം ഃശഃ‐ 53 ൽനിന്നുള്ള ഒരു വരി ഞാന്‍ ഉദ്ധരിക്കുന്നു.

മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീലിൽനിന്ന്‌ പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങുന്നു.

മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീലിൽനിന്ന്‌ പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങുന്നു.

‘‘നൂറുകണ്ണുകളുള്ള,
ഏഴു കടിഞ്ഞാണുകളുള്ള കുതിരയെപ്പോലെ,
പ്രായമേറാതെ, കൂടുതല്‍ വിത്തുകളുമായി
കാലം കുതിച്ചുപായുന്നു.
അവനില്‍ പ്രചോദിതരായ കവികള്‍ കയറുന്നു.
അവന്റെ ചക്രങ്ങള്‍ എല്ലാം സ്വത്വങ്ങളാണ്’’.

ഒരുവന്‍ ചോദിക്കുന്നു: കാലത്തില്‍നിന്ന് അകന്നു പോകുവാന്‍ ഒരുവന്‍ കാലത്തെ ഉപയുക്തമാക്കുമോ? അര്‍ഥത്തിന്റെ ഒരു ദുര്‍ബലമായ നിമിഷത്തിന്റെ കാലത്തെ പിടിച്ചുകൊണ്ട് അവന്‍ ഈ അനുഷ്ഠാനത്തിന് കീഴടങ്ങുമോ?

വീണ്ടും വീണ്ടും ഒരുവന്‍ ആ അടഞ്ഞ വാതിലില്‍ തിരിച്ചെത്തുന്നു. ആരോ അവിടെ ചുമരിനുമീതെ നില്‍ക്കുന്നുണ്ട്. അവിടെ നില്‍ക്കുന്ന അവന്‍ എന്താണ് ആഗ്രഹിക്കുന്നത് എന്നെനിക്ക് അറിഞ്ഞുകൂടാ. എന്റെ തീവ്രദുഃഖങ്ങളിലൂടെയും എന്റെ സാന്നിധ്യത്തിന്റെ അവബോധത്തിലൂടെയും എനിക്ക് ഒരു കവിത എഴുതാന്‍ കഴിയുമെന്നുള്ളത് എന്നെ വിസ്മയിപ്പിക്കുന്നു‐ ആ പ്രക്രിയയില്‍ ഞാന്‍ എന്നെത്തന്നെ വെളിപ്പെടുത്തുന്നു.

ഒരുപക്ഷേ, എന്നില്‍നിന്ന് പുറത്തേക്ക് പൊയ്ക്കൊണ്ട്, വെളിച്ചത്തിലേക്കോ അന്ധതയിലേക്കോ കുതിച്ചുചാടിക്കൊണ്ട്. ‘സ്വാതന്ത്ര്യം' എന്ന് അതിനെ വിളിക്കുക. കാരണം, നാം സ്വപ്നം കാണുന്നതിന് സ്വപ്നമില്ലായ്മയുടെ സാമ്രാജ്യത്തിലേക്ക് നന്നായി പ്രവേശിക്കാനാകും.

അതില്‍നിന്ന് എന്തെങ്കിലും പുറത്തുവരുവാന്‍ കാരണമാകുന്നു. ഒരു സ്വയം കണ്ടെത്തല്‍പോലെയുള്ളതോ അല്ലെങ്കില്‍ ഒരു പ്രാർഥനപോലെയോ. കാലത്തിന്റെ രീതിയില്‍നിന്ന് നമ്മെക്കുറിച്ചുള്ള തിരിച്ചറിവിലേക്ക്  നമ്മെ കൊണ്ടുവരുന്ന ഒരുതരം ആനന്ദം. അതിനെ സ്വാതന്ത്ര്യം എന്നു വിളിക്കാം.

മറ്റാരേക്കാളും ഒരു കവി മനുഷ്യനായിരിക്കേണ്ടത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കവിക്ക് അവന്റെ അന്തരംഗത്തിന്റെ, സ്വത്വത്തിന്റെ ശബ്ദത്തിന് കാതോര്‍ത്തുകൊണ്ട് കവിയുടെ കര്‍ത്തവ്യം നിർവഹിക്കേണ്ടതുണ്ട്. ലോകത്തിന്റെ മനഃസാക്ഷിയെക്കുറിച്ച് കവി അലോസരപ്പെടാതിരിക്കട്ടെ‐ ജലം ഒഴുകുന്നു, അതിന്റെ തന്നെ നില കണ്ടെത്തുന്നു. ഒരു അടയാളവും അവശേഷിപ്പിക്കാതെ ഭൂമിയില്‍ അത് നനയ്ക്കപ്പെട്ടാലും ഇവിടെ, ഇന്നിന്റെ, ഇങ്ങനെയുള്ള നാം ജീവിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന കവിത‐ മാനുഷികവും ചരിത്രപരവും ധാർമികവും‐ അതിന് സ്വാതന്ത്ര്യത്തിന്റെ ഹൃദയത്തെ സ്പര്‍ശിക്കാനാകും.

സ്വാതന്ത്ര്യത്തെ സ്പര്‍ശിച്ചുകൊണ്ടുള്ള യാഥാർഥ്യത്തിലേക്ക് കവിത, ജീവിതത്തിന്റെ സത്തയ്ക്ക് ഒരു തരം അര്‍ഥം നല്‍കുമോ? അല്ലെങ്കില്‍ കവിതയ്ക്ക് അതിന്റെ യാഥാർഥ്യം നല്‍കുന്നത് സ്വാതന്ത്ര്യമാണോ, മനുഷ്യന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുവാന്‍?.

(ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top