കൊച്ചി > എറണാകുളം മഹാരാജാസ് കോളേജ് 2022-23കോളേജ് മാഗസിൻ "വകപ്പടി" യുടെ ഓഡിയോ പതിപ്പിന്റെ പ്രകാശനം മഹാരാജാസ് കോളേജ് പൊളിറ്റിക്സ് വിഭാഗം അധ്യാപകൻ ഡോ. പ്രിയേഷ് നിർവഹിച്ചു. സ്റ്റാഫ് അഡ്വൈസർ ഡോ. നിസാമുദ്ദീൻ കെ എം., സ്റ്റാഫ് എഡിറ്റർ ഡോ. സുമി ജോയ് ഒലിയപ്പുറം, മാഗസിൻ എഡിറ്റർ തമീം റഹ്മാൻ എടക്കര, കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ ആരതി തുടങ്ങിയവർ സംസാരിച്ചു.
മഹാരാജാസ് കോളേജ് എല്ലാ വിഭാഗം വിദ്യാർത്ഥികളെയും ചേർത്തുപിടിക്കുന്ന കേരളത്തിലെ ഏറ്റവും മികച്ച മഹനീയ കലാലയമാണെന്നതിന് തെളിവാണ് കോളേജ് മാഗസിന്‍റെ ഈ ഓഡിയോ പതിപ്പ് പുറത്തിറക്കാൻ വിദ്യാർത്ഥികൾ കാണിച്ച ശ്രമമെന്ന് ഓഡിയോ ബുക്കിന്റെ പ്രകാശന കർമ്മം നിർവഹിച്ചുകൊണ്ട് ഡോക്ടർ പ്രിയേഷ് പറഞ്ഞു. മാഗസിനുകൾ ലോകത്ത് പീഡനങ്ങളനുഭവിക്കുന്ന, അനീതിക്കെതിരെ പോരാടുന്ന ജനവിഭാഗങ്ങളോടുള്ള ഐക്യദാർഢ്യവും പ്രതിരോധത്തിന്റെ അക്ഷര ചുമരുകളുമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. സമൂഹത്തിൽ പ്രതിസന്ധികൾ നേരിടുന്ന വിഭാഗങ്ങളോട് ലോല മനസ്സ് കാണിക്കുന്ന സംവേദിയായ കലാലയമാണ് എറണാകുളം മഹാരാജാസ് കോളേജെന്നും അദ്ദേഹം പരാമർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..