21 March Tuesday

എം എൻ കുറുപ്പ്‌ കാവ്യപുരസ്‌കാരം ഡോ. സുഷമ ബിന്ദുവിന്

വെബ് ഡെസ്‌ക്‌Updated: Monday Jul 5, 2021

മാരാരിക്കുളം > എം എൻ  കുറുപ്പ്‌ കാവ്യപുരസ്‌കാരം  പാലക്കാട്  അലനല്ലൂർ സ്വദേശിനി ഡോ പി  സുഷമ ബിന്ദുവിന്‌. പുരോഗമന കലാ -സാഹിത്യ സംഘം  സ്ഥാപക നേതാവും പത്രപ്രവർത്തകനും കവിയും നാടകകാരനുമായിരുന്ന എം എൻ കുറുപ്പിന്റെ സ്മരണക്ക്‌ സാഹിത്യസംഘം യുവ എഴുത്തുകാർക്കായി ഏർപ്പെടുത്തിയതാണ്‌ 10001 രൂപയും ശില്പവും പ്രശസ്‌തിപത്രവും അടങ്ങുന്ന അവാർഡ്‌.

പ്രമുഖ കവി പി കെ ഗോപി ചെയർമാനും കവി വിനോദ് വൈശാഖി, വി എസ്  ബിന്ദുഎന്നിവർ അംഗങ്ങളുമായ  ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്‌. 45 വയസ്സ് വരെയുള്ള എഴുത്തുകാരിൽ നിന്നാണ് സൃഷ്‌ടികൾക്ഷണിച്ചത്.

പെണ്ണ് എന്നാൽ ഒരു ശരീരവും അവയവങ്ങളുമായി മാറുന്ന പുതിയ കാല കാഴ്ചകളെ രൂക്ഷ ഭാഷയിൽ വിമർശിക്കുന്ന 'നടത്തക്കാർ’ എന്ന കവിതയാണ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. പാലക്കാട് ജില്ലയിലെ ആറ്റാശ്ശേരിയിൽ രാഘവൻ–- -ജാനകി ദമ്പതികളുടെ മകളായ ഡോ സുഷമ ബിന്ദു മലപ്പുറം  കാപ്പ് ഗവർമെന്റ്‌  ഹൈസ്കൂൾ  അധ്യാപികയാണ്.  ഭർത്താവ്: സുഭാഷ് ബാബു. മക്കൾ: ദേവ് നന്ദൻ, ദേവ് ദർശൻ. പാലക്കാട് ജില്ലയിലെ തിരുവാഴാം കുന്നിൽ താമസം.

ജൂലൈ 9ന്‌ പകൽ അഞ്ചിന്‌ കോമളപുരം എകെജി സാംസ്ക്കാരിക കേന്ദ്രത്തിൽ എം എൻ കുറുപ്പ് അനുസ്മരണ സമ്മേളനത്തിൽ പി പിചിത്തരഞ്ജൻ എംഎൽ എഅവാർഡ് സമ്മാനിക്കും. മന്ത്രി സജി ചെറിയാൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.  രാമപുരം ചന്ദ്രബാബു, ജോസഫ് ചാക്കോ, വി കെ ബാബു പ്രകാശ്, മാലൂർ ശ്രീധരൻ, എൻ എസ് ജോർജ്‌, ജയൻ തോമസ്, ഡി ഉമാശങ്കർ, കെ വി രതീഷ് എന്നിവർ സംസാരിക്കും. പുരോഗമ കലാ സാഹിത്യ സംഘം മാരാരിക്കുളം ഏരിയ പ്രസിഡന്റ് സി കെ എസ്. പണിക്കർ അധ്യക്ഷനാകും. കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ച് ക്ഷണിക്കപ്പെട്ട പരിമിതമായ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് സമ്മേളനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top