20 April Saturday

മന്ത്രി എം ബി രാജേഷിന്റെ 'പരാജയപ്പെട്ട കമ്പോള ദൈവം' പ്രകാശനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Monday Jan 9, 2023

തിരുവനന്തപുരം> മന്ത്രി എം ബി രാജേഷ് എഴുതിയ "പരാജയപ്പെട്ട കമ്പോള ദൈവം" പ്രകാശനം ചെയ്‌തു. സിപിഐ എം നേതാവ് എസ് രാമചന്ദ്രൻ പിള്ള മാധ്യമപ്രവർത്തകൻ എം ജി രാധാകൃഷ്ണന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്‌തത്. കേരള നിയമസഭ സംഘടിപ്പിച്ച അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തിൻറെ ഭാഗമായി നിയമസഭയുടെ മെമ്പേഴ്‌സ് ലോഞ്ചിൽ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം.

കോവിഡ് മഹാമാരി ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കിയ ചലനങ്ങളെ ആധാരമാക്കി എഴുതിയ ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്. ചിന്താ പബ്ലിഷേഴ്‌സ്‌‌ ആണ് പുസ്‌തകം പ്രസിദ്ധീകരിക്കുന്നത്. സ്‌പീക്കർ എ എൻ ഷംസീർ, കെ എസ് രഞ്ജിത്ത്, ശിവകുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top