25 April Thursday

ലോക കേരളസഭ 2022 - പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് സാഹിത്യ മത്സരം

വെബ് ഡെസ്‌ക്‌Updated: Thursday Jun 2, 2022

തിരുവനന്തപുരം> മൂന്നാമത് ലോകകേരളസഭയോട് അനുബന്ധിച്ച്  പ്രവാസ സാഹിത്യ രംഗത്തെ പുതിയ പ്രതിഭകളെ കണ്ടെത്താന്‍ ലോക കേരളസഭ പ്രവാസ സാഹിത്യ മത്സരം ഒരുക്കുന്നു.

മലയാളം മിഷന്‍ ഒരുക്കുന്ന ഈ മത്സരത്തില്‍ ചെറുകഥ, കവിത, ലേഖനം എന്നിവയില്‍ സബ് ജൂനിയര്‍ (8-12), ജൂനിയര്‍ (13-18), സീനിയര്‍ (19 മുതല്‍) വിഭാഗങ്ങളിലായി പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് മത്സരിക്കാം. രചനകള്‍ 2022 ജൂണ്‍ 10-ന് മുമ്പ് lksmm2022@gmail.com എന്ന വിലാസത്തിലേക്ക് പ്രായം തെളിയിക്കുന്ന സാക്ഷ്യപത്രത്തിനൊപ്പം  വിദ്യാർത്ഥിയാണെന്ന് തെളിയിക്കുന്ന സ്വയം സാക്ഷ്യപെടുത്തിയ കത്തും രചനയ്ക്കൊപ്പം നൽകേണ്ടതാണ്.

ചെറുകഥ, കവിത മത്സരങ്ങള്‍ക്ക് വിഷയ നിബന്ധനയില്ല, 'കോവിഡാനന്തര പ്രവാസ ജീവിതം' എന്ന വിഷയത്തില്‍ അഞ്ചു പുറത്തില്‍ കവിയാത്ത ലേഖനമാണ് മത്സരത്തിന് അയക്കേണ്ടത്. മലയാള സാഹിത്യ ലോകത്തെ പ്രമുഖ എഴുത്തുകാരടങ്ങുന്ന ജൂറി ആയിരിക്കും വിധിനിര്‍ണ്ണയിക്കുക. വിജയികള്‍ക്ക് പ്രശസ്തി പത്രം ആലേഖനം ചെയ്ത ഫലകവും ആകര്‍ഷകമായ അക്ഷരസമ്മാനപ്പെട്ടിയും പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top