26 April Friday

പോരാട്ടങ്ങളുമായി ‘കണ്ണൂർ ദ റെഡ്‌ ലാൻഡ്‌’

വെബ് ഡെസ്‌ക്‌Updated: Monday Apr 4, 2022

‘കണ്ണൂർ ദ റെഡ്‌ ലാൻഡ്‌’ പുസ്‌തകത്തിന്റെ കവർ

കണ്ണൂർ> കണ്ണൂർ ജില്ലയിൽ അവിഭക്ത കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ പിറവിയും വളർച്ചയും പ്രതിപാദിക്കുന്ന ലഘുഗ്രന്ഥം ‘കണ്ണൂർ ദ റെഡ്‌ ലാൻഡ്'. സിപിഐ എം 23–-ാം പാർടി കോൺഗ്രസ്‌ പ്രതിനിധികൾക്ക് ഉപഹാരം നൽകാനാണ്‌ സംഘാടകസമിതി പുസ്‌തകം തയ്യാറാക്കിയത്‌. 104 പേജുള്ള ഇംഗ്ലീഷ്‌ പുസ്‌തകത്തിൽ കണ്ണൂരിന്റെ ഹ്രസ്വമായ രാഷ്ട്രീയചരിത്രമാണ് വിവരിക്കുന്നത്‌.

രാഷ്ട്രീയ ഉണർവിലേക്ക് എന്ന ആദ്യ അധ്യായത്തിൽ ദേശീയപ്രസ്ഥാനത്തിന്റെ വളർച്ച, പയ്യന്നൂർ കോൺഗ്രസ്‌ സമ്മേളനം, കാടകം വന സത്യഗ്രഹം തുടങ്ങിയ സംഭവങ്ങളെക്കുറിച്ചാണ്‌ പറയുന്നത്‌. 

വർഗബോധത്തിലേക്ക് എന്ന രണ്ടാം അധ്യായത്തിൽ തൊഴിലാളി കർഷക ജനവിഭാഗങ്ങൾ അടക്കമുള്ള വർഗ സംഘടനകളുടെ വളർച്ചയും കണ്ണൂരിന്റെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലേക്കുള്ള മാറ്റവും പ്രതിപാദിക്കുന്നു. കമ്യൂണിസ്റ്റ്‌ പാർടി മുന്നണിയിൽ എന്ന മൂന്നാം അധ്യായത്തിൽ പാർടിയുടെ രൂപീകരണംമുതൽ മൊറാഴ, തലശേരി, മട്ടന്നൂർ, കയ്യൂർ, കരിവെള്ളൂർ, കാവുമ്പായി, കണ്ടക്കൈ തുടങ്ങിയ കമ്യൂണിസ്‌റ്റ്‌ പോരാട്ടങ്ങളാണ്‌ ഉള്ളടക്കം.

കൊളോണിയൽ ഭരണം അവസാനിക്കുന്നു, സമരങ്ങൾ തുടരുന്നു എന്ന നാലാം അധ്യായത്തിൽ 1947നുശേഷം നടന്ന നിരവധി സമരങ്ങളും 1948ലെ കൽക്കട്ട തീസിസിനുശേഷം നടന്ന ക്രൂരമായ നരനായാട്ടും ചിത്രീകരിക്കുന്നു. ജനകീയമുന്നേറ്റത്തിന് പാർടി അടിത്തറയിട്ടത് എങ്ങനെയെന്ന് വിശകലനം ചെയ്യുന്ന ഉപസംഹാരത്തോടെയാണ്‌ പുസ്‌തകം അവസാനിക്കുന്നത്‌.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top