19 April Friday

‘ഭരണഘടന ഒരു വായന’ 
പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 27, 2022


കൊച്ചി
ജസ്റ്റിസ് എച്ച് എന്‍ നാ​ഗമോഹൻ ദാസ് രചിച്ച ‘ഭരണഘടന ഒരു വായന’ എന്ന പുസ്തകം സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പ്രകാശിപ്പിച്ചു. ഭരണഘടന സംരക്ഷിക്കാൻ ജനങ്ങൾ വ്യക്തമായി ഭരണഘടന മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

ഇന്ത്യയിലെ ജനാധിപത്യം ഇതേരീതിയിൽ എത്രനാൾ നിലനിൽക്കുമെന്ന് പറയാനാകാത്ത സ്ഥിതിയാണ്. 2014 മുതലാണ് ഈ സാഹചര്യം ശക്തിപ്പെട്ടത്. 1999–-2004 കാലഘട്ടത്തിൽ ഇതിലേക്കുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടായിരുന്നു. വാജ്പേയി ഭരിക്കുമ്പോഴാണ് പാർലമെന്റിൽ സവർക്കറുടെ ചിത്രം സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

പുസ്തകത്തിന്റെ ആദ്യപ്രതി കൊച്ചി മേയർ എം അനിൽകുമാർ ഏറ്റുവാങ്ങി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ അനീഷ് എം മാത്യു അധ്യക്ഷനായി. ചിന്ത പബ്ലിഷേഴ്‌സാണ്‌ പ്രസാധകർ. ആർ വി ആചാരിയാണ്‌ വിവർത്തകൻ.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top