26 April Friday

ഐ വി ദാസ്‌ പുരസ്‌കാരം എം മുകുന്ദനും പി വി ജീജോയ്‌ക്കും

വെബ് ഡെസ്‌ക്‌Updated: Friday Oct 29, 2021

 കോഴിക്കോട്‌>  ഐ വി ദാസ്‌ സാംസ്‌കാരിക കേന്ദ്രവും കോഴിക്കോട്‌ സത്‌ഗമയയും ചേർന്ന്‌ ഏർപ്പെടുത്തിയ ഐ വി ദാസ്‌ പുരസ്‌കാരം എം മുകുന്ദനും  പി വി ജിജോയ്‌ക്കും. പതിനായിരം രൂപയും ശിൽപവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.

മയ്യഴിപുഴയുടെ കഥാകാരൻ എന്നറിയപ്പെടുന്ന എം മുകുന്ദന്‌ സാഹിത്യ അക്കാദമി അവാർഡ്‌,  വയലാർ അവാർഡ്‌ , എം പി പോൾ അവാർഡ്‌, മു്ട്ടത്തുവർക്കി അവാർഡ്‌ തുടങ്ങിയ ലഭിച്ചിട്ടുണ്ട്‌. കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായിരുന്നു.

പി വി ജീജോ ദേശാഭിമാനി കോഴിക്കോട് ബ്യൂറോ ചീഫാണ്. കണ്ണൂർ കയരളത്തെ പരേതരായ ചെക്കിയിൽ കുഞ്ഞിരാമൻ മണിയാണിയുടെയും എം സുഭദ്രയുടെയും മകനാണ്‌. കലിക്കറ്റ് സർവ്വകലാശാലക്കടുത്ത് മോസ്കോപ്പാറ ഗയയിലെ അനുപമ. ഇ പ ( ജി വി എച്ച് എസ് എസ് കൊണ്ടോട്ടി)യാണ് ജീവിത പങ്കാളി. മകൻ: അയാൻ സൗഗത് (കലിക്കറ്റ് സർവ്വകലാശാല കാമ്പസ് ഗവ.മോഡൽ എച്ച് എസ് എസ് ) . സാംസ്കാരിക റിപ്പോർടിംഗിനുള്ള സുരാസു സ്മാരക പുരസ്കാരവും , കേരള മീഡിയ അക്കാദമി ഫെല്ലോഷിപ്പും  നേടിയിട്ടുണ്ട്.

പുരുഷൻ കടലുണ്ടി, ബാബു പറശ്ശേരി, എ സജുവൻ, കാനേഷ്‌ പൂനൂർ, കെ പി സുധീര, എന്നിവരടങ്ങിയ ജൂറിയാണ്‌ പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top