20 April Saturday

നമ്മള്‍ ഓ​ഗസ്റ്റില്‍ കണ്ടുമുട്ടും: മാര്‍ക്വേസിന്റെ പുതിയ പുസ്‌ത‌‌കം പുറത്തിറങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Apr 29, 2023

വര: ആര്‍ ബി ഷജിത്

കൊളംബിയ> ​ഗബ്രിയേല്‍ ​ഗാര്‍സിയ മാര്‍ക്വേസിന്റെ അപ്രകാശിത നോവല്‍ അടുത്ത വര്‍ഷം പ്രസിദ്ധീകരിക്കും. പബ്ലിഷേഴ്‌‌സായ പെന്‍​ഗ്വിന്‍ റാന്‍ഡം ഹൗസാണ് 2024ല്‍ നോവല്‍ പുറത്തിറങ്ങുമെന്ന് ഔദ്യോ​ഗികമായി അറിയിച്ചത്. 

En Agosto Nos Vemos (നമ്മള്‍ ഓ​ഗസ്റ്റില്‍ കണ്ടുമുട്ടും) എന്നാണ് കൃതിയുടെ പേര്. ടെക്‌സ‌സ് സര്‍വകലാശാലയിലായിരുന്നു ക‍ൃതി സൂക്ഷിച്ചിരുന്നത്. മാര്‍ക്വേസിന്റെ മരണത്തിന് ശേഷം പുസ്‌തം പ്രസിദ്ധീകരിക്കുന്നില്ല എന്ന തീരുമാനത്തിലായിരുന്നു കുടുംബം. എന്നാല്‍ മാര്‍ക്വേസിന്റെ കൃതിയെ വായനക്കാരിലെത്തിക്കാതെ വെക്കുന്നത് ശരിയല്ല എന്ന ചിന്തയില്‍ നിന്നാണ് ഇങ്ങനെയൊരു തീരുമാനമെന്ന് കുടുംബം പത്ര സമ്മേളനത്തില്‍ അറിയിച്ചു. മാര്‍ക്വേസിന്റെ മരണത്തിനു ശേഷം 9 വര്‍ഷം കഴിഞ്ഞാണ് അദ്ദേഹത്തിന്റെ പുസ്‌തകം പുറത്തിറങ്ങുന്നത്. 2014 ലാണ് മാര്‍ക്വേസ് അന്തരിച്ചത്.

വാര്‍ത്ത പുറത്തുവന്നതോടെ ഏറെ ആഹ്‌ലാദത്തിലാണ് മാര്‍ക്വേസ് ആരാധകരും വായനക്കാരും. ലോകമെമ്പാടുമായി ധാരാളം ആരാധകരുള്ള എഴുത്തുകാരനാണ് മാര്‍ക്വേസ്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top