15 December Monday

തിരുനല്ലൂർ അവാർഡ്‌ ഇ സന്ധ്യക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 5, 2023

കൊല്ലം > ബഹുജന കലാസാഹിത്യവേദിയുടെ ആറാമത്‌ തിരുനല്ലൂർ അവാർഡ് ഇ സന്ധ്യയ്ക്ക്.  ‘ഈ മഴയുടെ ഒരുകാര്യം’ എന്ന കവിതാസമാഹാരത്തിനാണ്‌ അവാർഡ്‌. ആലങ്കോട്‌ ലീലാകൃഷ്‌ണൻ ചെയർമാനും ഡോ. വസന്തകുമാർ സാംബശിവൻ, ഡോ. മുഞ്ഞിനാട്‌ പത്മകുമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ്‌ അവാർഡ്‌ നിർണയിച്ചത്‌. 5001 രൂപയും ശിൽപ്പവും പ്രശസ്‌തി പത്രവും അടങ്ങുന്ന അവാർഡ്‌ മേയിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ സമ്മാനിക്കുമെന്ന്‌ പ്രസിഡന്റ്‌ മുഖത്തല ജി അയ്യപ്പൻപിള്ള, സെക്രട്ടറി പുന്തലത്താഴം ചന്ദ്രബോസ്‌ എന്നിവർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top