29 March Friday

നിയമസഭ മാധ്യമ പുരസ്‌കാരം ദിനേശ്‌ വർമയ്‌ക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Apr 28, 2022

തിരുവനന്തപുരം> മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമ സൃഷ്ടികൾക്കായി നിയമസഭ ഏർപ്പെടുത്തിയ ഈ വർഷത്തെ ആർ ശങ്കരനാരായണൻ തമ്പി മാധ്യമ പുരസ്‌കാരം ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ പ്രത്യേക ലേഖകൻ ദിനേശ്‌ വർമയ്‌ക്ക്‌. ദേശാഭിമാനി വാരികയിൽ എഴുതിയ ‘ഭാഷയെ പുതുക്കുന്ന സോഷ്യൽ മീഡിയ’ എന്ന ലേഖനമാണ്‌ പുരസ്‌കാരത്തിന്‌ അർഹമായത്‌. അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ്‌ പുരസ്‌കാരം.

മീഡിയ അക്കാദമി ഫെലോഷിപ്പ്‌, സി എം അബ്ദുറഹ്മാൻ അവാർഡ്‌, റീജന്റ്‌ റാണി മാധ്യമ അവാർഡ്‌ തുടങ്ങിയ പുരസ്‌കാരങ്ങൾ നേരത്തെ  ലഭിച്ചിട്ടുണ്ട്‌. പി ആർ അനിത(എസ്‌ബിഐ ഡെപ്യൂട്ടി മാനേജർ)യാണ്‌ ഭാര്യ. വിദ്യാർഥികളായ ഭരത്‌ വർമ, നവീൻ വർമ എന്നിവർ മക്കൾ.

ദൃശ്യമാധ്യമ വിഭാഗത്തിലെ ശങ്കരനാരായണൻ തമ്പി പുരസ്‌കാരത്തിന്‌ സി അനൂപ്‌ (ഏഷ്യാനെറ്റ്‌ ന്യൂസ്‌) അർഹനായി. അന്വേഷണാത്മക റിപ്പോർട്ടിങിനുള്ള ഇ കെ നായനാർ നിയമസഭാ മാധ്യമ അവാർഡ്‌ അച്ചടി വിഭാഗത്തിൽ വി പി നിസാർ (മംഗളം), ദൃശ്യമാധ്യമ വിഭാഗത്തിൽ കെ രാജേന്ദ്രൻ (കൈരളി ടി വി), നിയമസഭാ നടപടികളുടെ മികച്ച റിപ്പോർട്ടിങിനുള്ള ജി കാർത്തികേയൻ നിയമസഭ മാധ്യമ അവാർഡിന്‌ എം ബി സന്തോഷ്‌ (മെട്രോ വാർത്ത) എന്നിവരും അർഹരായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top