26 April Friday

ഷിജൂഖാന്റെ യാത്രാവിവരണം 'ധാക്ക എക്സ്പ്രസ്' ; പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Nov 6, 2022

 യുഎഇ> ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ഷിജൂഖാന്റെ യാത്രാപുസ്തകമായ 'ധാക്ക എക്സ്പ്രസ് - അഭയാര്‍ത്ഥികള്‍ വന്ന വഴിയിലൂടെ' എന്ന പുസ്തകം ഷാര്‍ജ പുസ്തകോത്സവത്തിലെ ചിന്ത പവലിയനില്‍ വെച്ച് പ്രകാശനം ചെയ്തു.നോവലിസ്റ്റ് കെ പി രാമനുണ്ണി, കെ ജയദേവന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.

 ഷാര്‍ജ മാസ് സംഘടനയുടെ മുന്‍ പ്രസിഡന്റ് അമീര്‍ കല്ലുമ്പുറം മോഡറേറ്ററായി. ഷാര്‍ജ മാസ് സെക്രട്ടറി ബി കെ മനു, പ്രസിഡന്റ് താലിബ്, പി കെ ഹമീദ്, ശ്രീപ്രകാശ്, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ആര്‍ പി മുരളി, എഴുത്തുകാരികളായ പി ശ്രീകല, വി എസ് ബിന്ദു, ഹണി ഭാസ്‌കര്‍, അബുദാബി ശക്തി സംഘടന നേതാവായ വീരന്‍കുട്ടി, ദുബായ് ഓര്‍മ്മ സംഘടനാ നേതാക്കളായ രാകേഷ് മാട്ടുമ്മല്‍, അനീഷ്, തുടങ്ങി രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകര്‍ പ്രകാശനത്തില്‍ പങ്കെടുത്തു.

ധാക്കയെന്ന ചരിത്രനഗരത്തിലൂടെ ഡോ. ഷിജൂഖാന്‍ നടത്തിയ യാത്ര ബംഗ്ലാദേശിന്റെ സംഘര്‍ഷഭരിതമായ ചരിത്രകാലത്തേക്കുള്ള സഞ്ചാരങ്ങള്‍ കൂടിയാണ്. ബംഗ്ലാദേശിന്റെ സാംസ്‌കാരിക രാഷ്ട്രീയ ഭൂപടങ്ങളെ ലളിതസുന്ദരമായി അടയാളപ്പെടുത്തുന്ന കൃതിയാണ് ധാക്ക എക്സ്പ്രസ്.ഹാള്‍ നമ്പര്‍ 7-ല്‍ ZD-15ലാണ് ചിന്ത പവലിയന്‍. ഷാര്‍ജ എക്സ്പോ സെന്ററില്‍ മേള 2022 നവംബര്‍ 13 വരെയുണ്ട്.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top