24 April Wednesday

പ്രേംകുമാറിന്റെ 'ദൈവത്തിന്റെ അവകാശികള്‍' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Sep 1, 2022

തിരുവനന്തപുരം> സംസ്ഥാന ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനും സിനിമാതാരവുമായ പ്രേംകുമാറിന്റെ 'ദൈവത്തിന്റെ അവകാശികള്‍' എന്ന പുസ്‌തകത്തിന്റെ മൂന്നാം പതിപ്പ്  തിരുവനന്തപുരം ഡിസി ലുലു ബുക്ക് ഫെയര്‍, റീഡിംങ് ഫെസ്റ്റിവല്‍ വേദിയില്‍ വെച്ച് അടൂർ ഗോപാലകൃഷ്‌ണന്‍, മണിയന്‍പിള്ള രാജുവിനു നൽകി പ്രകാശനം ചെയ്‌തു.   

ഡോ. എ. മുഹമ്മദ് കബീര്‍ പുസ്‌തക പരിചയം നടത്തി. പ്രേം കുമാര്‍ മറുപടി പ്രസംഗം നടത്തി. പത്രമാധ്യമങ്ങളില്‍ പ്രേംകുമാര്‍ എഴുതിയ ലേഖനങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 22 ലേഖനങ്ങളുടെ സമാഹാരമാണ് 'ദൈവത്തിന്റെ അവകാശികള്‍'. പ്രശസ്‌ത കവി വി. മധുസൂദനൻ നായരാണ് പുസ്‌തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top