20 April Saturday

21ന് ആഘോഷിക്കാം, ചുവന്ന പുസ്തകങ്ങളുടെ ദിനം

വെബ് ഡെസ്‌ക്‌Updated: Sunday Feb 14, 2021


ന്യൂഡൽഹി
ചുവന്ന പുസ്‌തകങ്ങളുടെ ദിവസം ഈമാസം 21നു രാജ്യത്തും വിപുലമായി ആഘോഷിക്കും. 1848ൽ ഇതേ ദിവസമാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചത്. ഇടതുപക്ഷ ഗ്രൂപ്പുകൾ, ഇന്റർനാഷണൽ പീപ്പിൾസ് അസംബ്ലി, ഇടത് പ്രസാധകരുടെ അന്താരാഷ്‌ട്രവേദി എന്നിവ ചേർന്നാണ്  പരിപാടി സംഘടിപ്പിക്കുന്നത്. പതിനാല്‌  മുതൽ ഒരാഴ്‌ച സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടക്കും.

"പ്രണയ ദിനത്തിൽ ഞങ്ങൾ പുസ്തകങ്ങളെ സ്നേഹിക്കുന്നു, ചുവന്ന പുസ്തകങ്ങളുടെ ദിനത്തിൽ  ഞങ്ങൾ മാനിഫെസ്‌റ്റോ വായിക്കുന്നു’ എന്ന് ലോകത്തോട്‌ പറയും. ഓരോരുത്തർക്കും അവർക്ക് പ്രിയപ്പെട്ട ചുവന്ന പുസ്തകങ്ങളെക്കുറിച്ച് Red Books Day എന്ന ഹാഷ്ടാഗില്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിപ്പെഴുതാം. സുഹൃത്തുക്കളെ എഴുതാൻ ചലഞ്ച് ചെയ്യാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top